സംസ്ഥാന- ദേശീയ പാതയോരങ്ങളില്‍ ബിവറേജസ് വില്‍പനശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 10.11.2014) സംസ്ഥാന- ദേശീയ പാതയോരങ്ങളില്‍ ബിവറേജസ് വില്‍പനശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി. ഹൈവേകളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ നീക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

പാതയോരങ്ങളിലെ ഔട്ട് ലെറ്റുകള്‍ കണ്ടെത്തി അവ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ബിവറേജസ് കോര്‍പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ മദ്യ ഉപഭോഗവും അതുമൂലം റോഡപകടവും വരുത്തുന്നുവെന്ന് കാണിച്ച് കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സംസ്ഥാന- ദേശീയ പാതകളിലെ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം പ്രയാസമില്ലാതെ വാങ്ങാനാവുമെന്നതിനാല്‍ ഇത് സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ദേശീയ സംസ്ഥാന പാതയോരങ്ങള്‍ക്ക് സമീപത്ത് നിന്നും മദ്യം വാങ്ങി കുടിച്ച് വാഹനം ഓടിക്കുന്നതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 169 ഔട്ട്‌ലെറ്റുകളാണ് ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി, സര്‍ക്കാര്‍ പുതിയ മദ്യനയം കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യവും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
സംസ്ഥാന- ദേശീയ പാതയോരങ്ങളില്‍ ബിവറേജസ് വില്‍പനശാലകള്‍ പ്രവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കട ബാധ്യത: യുവ വ്യവസായി തീകൊളുത്തി മരിച്ചു
Keywords: HC says no to Bevco outlets on highways, Kochi, Report, Vehicles, Accident, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia