ജോസ് കെ മാണിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് ഹര്‍ജി ചിലവ് സഹിതം തള്ളി
Jan 27, 2015, 14:33 IST
കൊച്ചി: (www.kvartha.com 27/01/2015) ജോസ് കെ മാണിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് ഹര്‍ജി ചിലവ് സഹിതം ഹൈക്കോടതി തള്ളി. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്വതന്ത്രന്‍ അഡ്വ. നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോടതി തള്ളിയത്.
സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് കെ മാണിയുടെ ഏജന്റ് എന്ന പേരില്‍ മുഖ്യമന്ത്രി ഉള്‍പെടെ നാല് പേര്‍ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്ന ഹര്‍ജി അവ്യക്തത നിറഞ്ഞതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതി വ്യക്തമാക്കുന്ന പ്രത്യേക തെളിവുകള്‍ സമര്‍പിച്ചിട്ടില്ല. ലഭ്യമായ തെളിവുകളില്‍ നിന്ന് നടപടിയെടുക്കേണ്ടതിന്റെ കാരണം വ്യക്തമല്ല. അതിനാല്‍, എതിര്‍കക്ഷിയായ ജോസ് കെ മാണി എം.പിക്ക് ഹര്‍ജിയുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകള്‍ ഹര്‍ജിക്കാരന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
അതിവേഗ റെയില്‍വേ പദ്ധതിയുടെ പേരില്‍ ചിലര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയപ്പോള്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ഥാനാര്‍ത്ഥിയുടെ പ്രധാന തെരഞ്ഞെടുപ്പ് ഏജന്റ് തോമസ് ചാഴികാടന്‍, ഏജന്റുമാരായ മോന്‍സ് ജോസഫ്, ടോമി കല്ലാനി എന്നിവരുടെ അറിവോടെയും പ്രേരണയോടെയുമാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ യു.ഡി.എഫിന്റെ ഏജന്റായ ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആരെന്ന് വ്യക്തമായി അറിയാന്‍ സാഹചര്യമുണ്ടായിരിക്കെ ഒന്നിലേറെ പേരെ ഏജന്റുമാരായി ചൂണ്ടിക്കാട്ടി നല്‍കിയിരിക്കുന്ന ഹര്‍ജി അവ്യക്തമാണെന്ന് ജോസ് കെ മാണിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Jose K Mani, Writ, Dismissed, High Court, Election petition, Candidate, LDF, Kottayam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.