HC Notice | കാലാവധി പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിരമിക്കാനിരിക്കെ അവിഹിത സ്വത്തുസമ്പാദനം ആരോപിച്ച് കാലികറ്റ് വിസി എം കെ ജയരാജിന് ഹൈകോടതിയുടെ നോടീസ് 

 
HC notice to Calicut VC MK Jayaraj for alleged illegal acquisition of property, Kozhikode, News, HC notice, Calicut VC MK Jayaraj, Illegal acquisition,  Property, Kerala News
HC notice to Calicut VC MK Jayaraj for alleged illegal acquisition of property, Kozhikode, News, HC notice, Calicut VC MK Jayaraj, Illegal acquisition,  Property, Kerala News

Video Snapshot

നിയമവിരുദ്ധമായി വന്‍ തുകകള്‍ അനുവദിച്ചത് വഴി സര്‍വകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായെന്നും ആരോപണം

കോഴിക്കോട്: (KVARTHA) കാലാവധി പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വിരമിക്കാനിരിക്കെ (Retirement) അവിഹിത സ്വത്തുസമ്പാദനം ആരോപിച്ച് കാലികറ്റ് വിസി എം കെ ജയരാജിന് (Calicut VC MK Jayaraj) ഹൈകോടതിയുടെ (High Court)  നോടീസ് (Notice). വൈസ് ചാന്‍സലറുടെ സാമ്പത്തിക ക്രമക്കേടും അഴിമതിയും (Corruption)  അന്വേഷിക്കണം (Probe) എന്ന് ആവശ്യപ്പെട്ട് സിന്‍ഡികേറ്റ് അംഗം (Syndicate member) റശീദ് അഹ് മദ് (Rasheed Ahmed) സമര്‍പ്പിച്ച ഹര്‍ജിയിലാണ് (Petition) ഹൈകോടതിയുടെ നോടീസ്.


കാലികറ്റ് സര്‍വകലാശാലയില്‍ ഉത്തരകടലാസ് മൂല്യ നിര്‍ണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം (Automated system) നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും (Buget) എസ്റ്റിമേറ്റും (Estimate)  മറികടന്ന് തുക അനുവദിക്കാന്‍ വൈസ് ചാന്‍സലര്‍ എം കെ ജയരാജ് നടത്തിയ നീക്കങ്ങള്‍ വഴി സര്‍വകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി എന്നും, നിയമ വിരുദ്ധമായി പണം അനുവദിച്ചത് വഴി എം കെ ജയരാജ് അവിഹിത സ്വത്തുസമ്പാദനം നടത്തിയെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിന്‍ഡികറ്റ് അംഗമായ റശീദ് അഹ് മദ് ഹര്‍ജി സമര്‍പ്പിച്ചത്. 

പുനര്‍ മൂല്യനിര്‍ണയതിനുള്ള ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്നതിനായി ഓട്ടോമാറ്റ് സംവിധാനം  നടപ്പിലാക്കാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതു സര്‍വകലാശാലയ്ക്ക് ഗുണകരമല്ലെന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂനിവേഴ്‌സിറ്റിയിലെ ഫിനാന്‍സ് ഓഫീസര്‍ നോട്ട് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ നോട്ട് മറികടന്നുകൊണ്ട് സര്‍വകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഒമ്പത് കോടി രൂപയാണ് ആദ്യത്തെ എസ്റ്റിമേറ്റ് ആയി തീരുമാനിച്ചിരുന്നത്. ഇതു തന്നെ അധികമാണെന്നും ചിലവ് ഇതില്‍ നിന്നും ഒരുപാട് അധികമാകും എന്നും  ഫിനാന്‍സ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഫയല്‍ നോട്ടില്‍ പറഞ്ഞതുപോലെ തന്നെ ഒമ്പത് കോടിയില്‍ ആരംഭിച്ച പദ്ധതി തീരുമ്പോള്‍ ഏകദേശം 26 കോടി രൂപയോളം ആയിരുന്നു.

ബഡ്ജറ്റില്‍ പറഞ്ഞിരുന്ന തുകയുടെ മുകളിലേക്ക് ചിലവ് അധികരിച്ചിട്ടും ഈ പറഞ്ഞ തുക മുഴുവന്‍ കരാറുകാര്‍ക്ക് നല്‍കുകയാണ് വൈസ് ചാന്‍സിലര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാല ചട്ടപ്രകാരം  സര്‍കാര്‍ ഫിനാന്‍സ് സെക്രടറി ഉള്‍ക്കൊള്ളുന്ന സ്റ്റാട്യൂറ്ററി ഫിനാന്‍സ് കമിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ല.  അദ്ദേഹത്തിന്റെ ഈ നടപടി പിന്നീട് സിന്‍ഡികേറ്റ് സാധൂകരിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായി വന്‍ തുകകള്‍ അനുവദിച്ചത് വഴി സര്‍വകലാശാലയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാവുകയും അതില്‍ നിന്നും എം കെ ജയരാജ് അവിഹിത സ്വത്തു സംമ്പാദനം നടത്തി എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

26 കോടി രൂപ മുടക്കി പണിത ഈ സിസ്റ്റം ഇപ്പോള്‍ പൂര്‍ണമായും വര്‍ക്ക് ചെയ്യാതിരിക്കുകയും അതുവഴി 26 കോടി രൂപ മൊത്തത്തില്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. മുഴുവന്‍ ഓട്ടോമാറ്റിക് ആകും എന്ന് പറഞ്ഞു നടപ്പിലാക്കിയ പദ്ധതി ഇപ്പോള്‍ 15 ല്‍ അധികം യൂനിവേഴ്‌സിറ്റിയിലെ ജീവനക്കാരെ മുഴുവന്‍ സമയം നിയമിച്ചാണ് നടപ്പിലാക്കുന്നത് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഈ നടപടികള്‍ക്കെതിരെ ഹര്‍ജിക്കാരന്‍ റശീദ് അഹ് മദ് 2023 നവംബറില്‍ ഗവര്‍ണര്‍ക്ക് പരാതി സമര്‍പ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഗവര്‍ണറുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കും. ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍  ജോര്‍ജ് പൂന്തോട്ടം കോടതിയില്‍ ഹാജരായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia