SWISS-TOWER 24/07/2023

ടി പി വധക്കേസ്: വെറുതെ വിട്ട 24 പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 29.04.2014)മാര്‍ക്‌സിസ്റ്റ് റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.മോഹനന്‍ ഉള്‍പെടെയുള്ള 24 പ്രതികളെ വെറുതെ വിട്ടയച്ച വിചാരണ കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍  ഹൈക്കോടതി  ഫയലില്‍ സ്വീകരിച്ചു. പിന്നീട് കോടതി 24 പ്രതികള്‍ക്കും  നോട്ടീസ് അയച്ചു.

രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കാതെയാണ് വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതെന്നാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്.  കേസിലെ പന്ത്രണ്ട് പ്രതികളില്‍ 11 പേര്‍ക്കും വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

ടി പി വധക്കേസ്:  വെറുതെ വിട്ട 24 പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചുകൊലയാളി സംഘാംഗങ്ങളായ ഒന്നാംപ്രതി എം.സി. അനൂപ്, രണ്ടാംപ്രതി കിര്‍മാണി മനോജ്, മൂന്നാംപ്രതി കൊടി സുനി, നാലാംപ്രതി ടി കെ രജീഷ്, അഞ്ചാംപ്രതി മുഹമ്മദ് ഷാഫി, ആറാംപ്രതി അണ്ണന്‍ സിജിത്ത്, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്കും എട്ടാംപ്രതിയും സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗവുമായ കെ.സി. രാമചന്ദ്രന്‍, പതിനൊന്നാം പ്രതിയും കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ട്രൗസര്‍ മനോജ്, പതിമൂന്നാം പ്രതിയും പാനൂര്‍ എസി അംഗവുമായ പി.കെ. കുഞ്ഞനന്തന്‍ എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഉപ്പു വെള്ളം: പ്രതിഷേധം കത്തുന്നു, പീപ്പിള്‍സ് ഫോറം കോടതിയിലേക്ക്
Keywords:  Kochi, T.P Chandrasekhar Murder Case, CPM, Kozhikode, High Court of Kerala, Appeal, Notice, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia