SWISS-TOWER 24/07/2023

ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഹൈക്കോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 16.09.2015) ഇരുചക്ര വാഹനങ്ങളുടെ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ഇളവനുവദിച്ച 2003 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.യു രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ റോഡില്‍ വീണ് മരിക്കാനിടയാകുന്നുവെന്നും  ഇത് തടയണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129- ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കൂടി വാദം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ
ഉത്തരവുണ്ടാകുക. സുപ്രീംകോടതി നിയമിച്ച റോഡ് സുരക്ഷാ സമിതി നേരത്തേ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആ വ്യവസ്ഥയോട് യോജിക്കുന്നില്ലെന്ന നിലപാടിലായിരുന്നു കേരളം.  വ്യവസ്ഥ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കണമെന്ന് 2003ല്‍ ഹൈകോടതി വിധിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്.

ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം; ഹൈക്കോടതി


Also Read:
മാങ്ങാട് ബാലകൃഷ്ണന്‍ വധം: തന്നോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചത് ഡി.സി.സി. പ്രസിഡന്റെന്ന് കേസിലെ 7-ാം പ്രതി ഷിബു

Keywords:  HC makes helmet compulsory for back seaters, Kochi, Passengers, Protection, Supreme Court of India, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia