കോടതിയില്‍ വനിതാ ഉദ്യോഗസ്ഥരുടെ ശിരോവസ്ത്രം കറുപ്പ് നിറം വേണമെന്ന് ഹൈക്കോടതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.10.2015) വനിതാ ഉദ്യോഗസ്ഥര്‍ ആചാരമനുസരിച്ചു തട്ടമോ ശിരോവസ്ത്രമോ ധരിക്കുന്നുണ്ടെങ്കില്‍ അത് കറുത്ത നിറത്തിലാകണമെന്നു ഹൈക്കോടതി ഭരണവിഭാഗം ഉത്തരവിറക്കി.

ഹൈക്കോടതിയില്‍ ബെഞ്ച് ഡ്യൂട്ടിയിലുള്ള പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് അസിസ്റ്റന്റ്, കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ്, കോര്‍ട്ട് ഓഫിസര്‍ തസ്തികയിലുള്ള വനിതകള്‍ തല മറയ്ക്കുന്നെങ്കില്‍ കറുത്ത ഷാളോ തട്ടമോ ഉപയോഗിക്കണമെന്നാണു നിര്‍ദേശം.

ഒക്ടോബര്‍ 15 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. പ്രൈവറ്റ് സെക്രട്ടറി,പ്രൈവറ്റ് അസിസ്റ്റന്റ്, കോര്‍ട്ട് ഓഫിസര്‍ തസ്തികയിലുള്ളവര്‍ ബെഞ്ച് ഡ്യൂട്ടിക്കിടെ കറുത്ത കോട്ട് ധരിക്കണമെന്നു മുമ്പ് ഉത്തരവുണ്ട്.

കോടതിയില്‍ വനിതാ ഉദ്യോഗസ്ഥരുടെ ശിരോവസ്ത്രം കറുപ്പ് നിറം വേണമെന്ന് ഹൈക്കോടതി


Keywords:  Kochi, Kerala, High Court, HC instructs black scarf for woman staff.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia