ചിമ്മിണി ഫനീഫയെ പിടികൂടാത്ത പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

 


ചിമ്മിണി ഫനീഫയെ പിടികൂടാത്ത പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : വരാപ്പുഴ പീഡക്കേസ് എന്ന കുപ്രസിദ്ധമായ കാസര്‍കോട് മധൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ കോട്ടികുളത്തെ ചിമ്മിണി ഹനീഫ എന്ന് അറിയപ്പെടുന്ന മുഹമ്മദ് ഹനീഫയെ അറസ്റ്റ് ചെയ്യാത്ത പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഹനീഫയുടെ നാലാമത് മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് എം.കെ. ബാലകൃഷ്ണന്‍ വരാപ്പുഴ പീഡനക്കേസ് അന്വേഷിക്കുന്ന പോലീസിനെ വിമര്‍ശിച്ചത്. പലതവണ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതെന്താണെന്ന് കോടതി ചോദിച്ചു. അതേസമയം ഹനീഫയ്ക്ക് പോലീസിലുള്ള സ്വാധീനം മൂലമാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പബ്ലിക് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.

മുഹമ്മദ് ഹനീഫ പീഡിപ്പിച്ചെന്ന് പറയുന്ന തീയ്യതി കൃത്യമായി പറയാന്‍ മധൂര്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. നിരവധി സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൃത്യമായ സ്ഥലമോ സമയമോ പറയാവുന്ന അവസ്ഥയില്ലെന്നും ഇത് സംബന്ധിച്ച പരാതിക്ക് പ്രാധാന്യമുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചു.

പീഡിനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ എറണാകുളത്തെ ജുവൈനല്‍ ഹോമിലാണുള്ളത്. സഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് പെണ്‍വാണിഭ റാണി ശോഭാജോണിന് പെണ്‍കുട്ടിയെ വിറ്റത്. ശോഭാജോണ്‍ മാസങ്ങളോളം പലര്‍ക്കും കാഴ്ചവെച്ച ശേഷം തിരുവനന്തപുരത്തെ രാധ എന്ന രാധദേവിക്ക് കൈമാറുകയായിരുന്നു. രാധാദേവി എറണാകുളത്തെ വരാപ്പുഴയില്‍ നടത്തുന്ന അനാശാസ്യകേന്ദ്രത്തില്‍ വെച്ചാണ് പെണ്‍കുട്ടി പട്ടാളമേജറോടൊപ്പം പിടിയിലായത്.

Keywords:  Kerala, Kochi, Sex-racket, Court, Kasaragod 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia