അഡ്വ ബി എ ആളൂരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി ഹൈക്കോടതി റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 16.08.2018) പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ആളൂരിനെതിരെയുള്ള കോടതിയലക്ഷ്യ കേസിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങിയ ബഞ്ചാണ് നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചത്. എറണാകുളം ബാറിലെ അഭിഭാഷകന്‍ ആണ് ആളൂര്‍.

ജിഷ കേസിലെ വിധി വന്നയുടനെ പ്രതിയായ അമീറുല്‍ ഇസ്ലാമിനുവേണ്ടി വാദിച്ച ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അപമാനപ്പെടുത്തുന്നതിനും ഇടിച്ചു താഴ്ത്തുന്നതിനും വേണ്ടിയാണ് എന്നു പറഞ്ഞാണ് കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. കേസ് പരിഗണിച്ച ജില്ലാ ജഡ്ജി ഹൈക്കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവ് ഇടുകയും ചെയ്തു.

അഡ്വ ബി എ ആളൂരിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി ഹൈക്കോടതി റദ്ദാക്കി

തുടര്‍ന്ന് സ്വമേധയാ കേസ് എടുത്ത കോടതി ആളൂരിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയുണ്ടായി. കൂടാതെ ആലുവ ബാറിലെ മെമ്പറും ഇപ്പോള്‍ കേരള ബാര്‍ കൗണ്‍സില്‍ മെമ്പറുമായ മറ്റൊരഭിഭാഷകനും അഡ്വ ജനറലിനു പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച അഡ്വ ജനറല്‍ ഓഫീസ് മേല്‍ നടപടികള്‍ക്കായി ഹൈക്കോടതിയിലേക്ക് അയച്ചു. എന്നാല്‍ ഈ നടപടികള്‍ നിയമപരമല്ലെന്നു കാട്ടി അഡ്വ ആളൂര്‍ സീനിയര്‍ അഭിഭാഷകന്‍ രാംകുമാര്‍ വഴി ഹര്‍ജി സമര്‍പ്പിച്ചു.

ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ആളൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയലക്ഷ്യം ആരോപിച്ച വ്യക്തിക്ക് ഹൈക്കോടതിയിലെ ചട്ടമനുസരിച്ചുള്ള ആനുകൂല്യം ലഭ്യമാകുന്നതിനു വേണ്ടി അഡ്വ ആളൂര്‍ സത്യവാങ്മൂലം അഡ്വ ജോണി ആന്‍ഡ്രൂസ് മുഖാന്തിരം നല്‍കുകയുണ്ടായി.

ചീഫ് ജസ്റ്റിസ് ആളൂരിന്റെ പ്രസ്താവനയിലെ വസ്തുതകള്‍ മനസിലാക്കിയതിനു ശേഷം, കോടതിയില്‍ നേരിട്ടു ഹാജരായ ആളൂരിനോട് കോടതി ഈ കേസിലെ നടപടികള്‍ നിര്‍ത്തുകയാണെന്ന് അറിയിച്ചു. കൂടാതെ ആളൂര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കി എന്നും അറിയിച്ചു.

അതേസമയം ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും അടങ്ങിയ ബെഞ്ചിന്റെ നടപടിയില്‍ സംതൃപ്തനാണെന്നും കോടതിയെയും കോടതി നടപടികളെയും പൂര്‍ണ ബഹുമാനത്തോടെയാണ് കാണുന്നതെന്നും, എന്റെ അഭിഭാഷക ജീവിതത്തിലെ കറുത്ത ദിനങ്ങള്‍ കടന്നു പോയെന്നും, തന്റെ കക്ഷികള്‍ക്ക് നീതി ലഭിക്കാന്‍ അഹോരാത്രം കര്‍മനിരതനായ് മുന്നോട്ടു പോകുമെന്നും ആളൂര്‍ വ്യക്തമാക്കി.

Keywords: HC cancels contempt action against Advocate BA Aloor, Kochi, News, High Court of Kerala, Justice, Ernakulam, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia