പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധനം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 11.06.2016) സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. തദ്ദേശ സ്ഥാപനാധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയും മേല്‍നോട്ടവും ഉറപ്പാക്കണമെന്നും പോലീസ് അധികാരം വിനിയോഗിച്ച് കത്തിക്കുന്നവര്‍ക്കെതിരെ ഇടപെടാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന പോലീസ് മേധാവി പോലീസ് നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ നടപടി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തു കത്തിക്കുന്ന വ്യക്തികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും 5000 രൂപ പിഴ ചുമത്തണമെന്നും ആവസ്യപ്പെട്ടു.

പ്ലാസ്റ്റിക്, റബ്ബറൈസ്ഡ്‌സ് സാമഗ്രികള്‍ കത്തിക്കുന്നത് അന്തരീക്ഷ, പൊതുജനാരോഗ്യത്തിനു ഹാനികരമെന്ന നിലയില്‍ പൊതുശല്യമാണ്. തുറസ്സായ സ്ഥലത്തു പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും കത്തിക്കുന്നതു മൂലമുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവയിലെ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധനം

Keywords: Kochi, Ernakulam, Kerala, High Court of Kerala, Ban, Fire, Burning, Plastic, Rubber, Public places, Police.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia