Hawk | കുമരകത്ത് വഴിയാത്രക്കാരെ കൊത്തിപ്പരുക്കേല്‍പ്പിച്ചിരുന്ന കൃഷ്ണപ്പരുന്ത് വലയില്‍ കുരുങ്ങി
Dec 22, 2022, 18:33 IST
കോട്ടയം: (www.kvartha.com) കുമരകത്ത് വഴിയാത്രക്കാരെ കൊത്തിപ്പരുക്കേല്‍പ്പിച്ചിരുന്ന കൃഷ്ണപ്പരുന്ത് വലയില്‍ കുരുങ്ങി. കുമരകം പൊലീസ് സ്റ്റേഷന്‍ റോഡിലെ വീട്ടുവളപ്പിലെ വലയില്‍ കുടുങ്ങിയ പരുന്തിനെ നട്ടാശേരിയില്‍ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.
ഡപ്യൂടി റേന്‍ജ് ഓഫിസര്‍ എം ടി ജയന്‍, ബിഎഫ്ഒമാരായ എന്‍ ശ്രീകുമാര്‍, റൂഡി രാജ, വാചര്‍ കെ എ അബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുന്തിനെ ആലപ്പുഴ കടല്‍ത്തീരത്ത് പറത്തിവിട്ടു. വീട്ടില്‍ വളര്‍ത്തിയിരുന്ന പരുന്തായതിനാല്‍ സ്വയം ഇര തേടാനുള്ള ശേഷി ഇപ്പോള്‍ ഇല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കടല്‍ത്തീരത്തു നിന്നു ഭക്ഷണം കിട്ടുമെന്നും അധികൃതര്‍ വിശദീകരിച്ചു.
Keywords: Hawk, which used to carve passers-by in Kumarakom, got entangled in net, Kottayam, News, Police, Attack, Passengers, Kerala.
പരുന്തിന്റെ കാലില്‍ സ്റ്റീല്‍ വളയം ഇട്ടിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ ഓഫിസില്‍ എത്തിച്ച് കാലിലെ വളയം മുറിച്ചുമാറ്റി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വി ഷാബുവിന്റെ നേതൃത്വത്തിലാണ് സ്റ്റീല്‍ വളയം മുറിച്ചു മാറ്റിയത്.
ഡപ്യൂടി റേന്‍ജ് ഓഫിസര്‍ എം ടി ജയന്‍, ബിഎഫ്ഒമാരായ എന്‍ ശ്രീകുമാര്‍, റൂഡി രാജ, വാചര്‍ കെ എ അബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുന്തിനെ ആലപ്പുഴ കടല്‍ത്തീരത്ത് പറത്തിവിട്ടു. വീട്ടില്‍ വളര്‍ത്തിയിരുന്ന പരുന്തായതിനാല്‍ സ്വയം ഇര തേടാനുള്ള ശേഷി ഇപ്പോള്‍ ഇല്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. കടല്‍ത്തീരത്തു നിന്നു ഭക്ഷണം കിട്ടുമെന്നും അധികൃതര്‍ വിശദീകരിച്ചു.
Keywords: Hawk, which used to carve passers-by in Kumarakom, got entangled in net, Kottayam, News, Police, Attack, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.