കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ- സ്വര്‍ണവേട്ട; 1.10 കോടി രൂപയും 3 കിലോ സ്വര്‍ണവുമായി 2 പേര്‍ അറസ്റ്റില്‍
Aug 4, 2015, 16:32 IST
കണ്ണൂര്‍: (www.kvartha.com 04.08.2015) കണ്ണൂരില്‍ വന്‍ കുഴല്‍പ്പണ- സ്വര്‍ണവേട്ട. ഇരിട്ടി കീഴൂരില്‍ ഒരു കോടി പത്ത് ലക്ഷം രൂപയും മൂന്നു കിലോ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.
മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന സ്വര്‍ണവും പണവുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിരണ്‍ (26) മന്‍സൂര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
മൈസൂരില്‍ നിന്ന് സ്വര്‍ണവുമായി വരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍, വടകര. തലശ്ശേരി എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ വില്‍ക്കാന്‍ കൊണ്ടു പോകുകയായിരുന്നു ഇവയെന്ന് പോലീസ് സംശയിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
കെ എല്‍ 18 എന്‍41 40 മാരുതി സ്വിഫ്റ്റ് കാറിന്റെ പിന്‍ഭാഗത്തെ പ്രത്യേക അറയിലാണ് സ്വര്‍ണവും പണവും ഒളിപ്പിച്ചുവെച്ചിരുന്നത്. വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഡിവൈ എസ്പി പി സുകുമാരന്‍, സി ഐ മനോജ്, എസ് ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ഓരോ കിലോ തൂക്കം വരുന്ന മൂന്നു തങ്കക്കട്ടികളാണ് പിടികൂടിയത്. ഇവ വിദേശത്തുനിന്നും എത്തിച്ചതാണെന്ന് ആദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നും മൈസൂരിലെത്തിച്ച തങ്കം അവിടെ നിന്നും മറ്റു സ്ഥലങ്ങളിലേക്കെത്തിക്കുകയായിരുന്നുവെന്ന് പിടികൂടിയവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായവരെ പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. തുടര്‍ന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
Also Read:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹം; പക്ഷെ ആള്‍ മലപ്പുറത്ത് പൂ കച്ചവടക്കാരന്‍, യുവാവും സുഹൃത്തും പിടിയില്‍
Keywords: Kannur, Maharashtra, Custody, Police, Vehicles, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.