7 ലക്ഷത്തിന്റെ കള്ളനോട്ട് കത്തിച്ചു; ഹവാല ഇടപാടുകാരന് അറസ്റ്റില്‍
Aug 27, 2012, 20:18 IST
Abdul Nasar |
കര്‍ണ്ണാടക സ്വദേശി ഉസ്മാന് 24 ലക്ഷം രൂപ ഹവാല വിതരണത്തിനായി അബ്ദുല്‍ നാസറിന് ദിവസങ്ങള്‍ക്കു മുമ്പ് കൈമാറിയിരുന്നു. ഉസ്മാന് നല്കിയ പണം പരിശോധിച്ചപ്പോള്‍ കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ട നാസര്‍ ഇതില്‍ ഏഴ് ലക്ഷം രൂപ കത്തിക്കുകയും ബാക്കി 17 ലക്ഷം രൂപ വിതരണത്തിനേല്‍പ്പിച്ച ഉസ്മാന് തന്നെ തിരിച്ചേല്പിക്കുകയും ചെയ്തുവെന്ന് പിടിയിലവായ യുവാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്. കള്ളനോട്ട് കത്തിച്ചതിന്റെ ചാരം പോലീസ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
ഹവാല പണം വിതരണംചെയ്യുന്നതിനിടയിലാണ് കള്ളനോട്ടാണെന്ന് മനസ്സിലായതെന്ന് നാസര്‍ പോലീസിന് മൊഴിനല്‍കി. എന്നാല്‍ മുഴുവന്‍ കള്ളനോട്ടും കത്തിച്ചുകളയാതെ ഇതില്‍ ഏഴ് ലക്ഷം രൂപ മാത്രം നാസര്‍ കത്തിച്ചുകളഞ്ഞത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. ഉസ്മാനെ നേരത്തെ ഹൊസ്ദുര്‍ഗ് പോലീസ് കള്ളനോട്ട് കേസില്‍ അറസ്റ്റുചെയ്തിരുന്നു. കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് കള്ളനോട്ട് നല്കി സ്വര്‍ണം വാങ്ങിയ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി ജബ്ബാറിനെ പിടികൂടിയതോടെയാണ് കള്ളനോട്ട് ശൃംഖലയെകുറിച്ച് വിവരം ലഭിച്ചത്. നാസര്‍ തിരിച്ചേല്‍പ്പിച്ച കള്ളനോട്ടുകളാണ് പിന്നീട് ഉസ്മാന് കൈതക്കാട്ടെ ജബ്ബാറിന് കൈമാറിയത്. ലക്ഷകണക്കിന് രൂപയുടെ കള്ളനോട്ടുകളാണ് മംഗലാപുരത്തെ മുഹിയുദ്ദീന് എന്നയാളുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. മുഹിയുദ്ദീന് ഗള്‍ഫിലാണ്. ഈ കള്ളനോട്ട്കേസ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്ക് കൈമാറുമെന്ന് സി.ഐ. പറഞ്ഞു.
സി.ഐക്കുപുറമെ പോലീസുകാരായ ഓസ്റ്റിന്‍ തമ്പി, അബൂബക്കര്‍, ബാലകൃഷ്ണന്, നാരായണന് നായര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Fake money, Police, Arrest, Mangalore, Kasaragod, Kerala, Egency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.