PC George | മതവിദ്വേഷപ്രസംഗത്തില്‍ പി സി ജോര്‍ജ് പൂജപ്പുര ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
May 26, 2022, 10:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മതവിദ്വേഷപ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ പി സി ജോര്‍ജ് തയാറായില്ല. ജോര്‍ജിനെ പൂജപ്പുര ജയിലില്‍ എത്തിച്ചു.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി മേയ് 30ന് പരിഗണിക്കും. പുറത്തുനിന്നാല്‍ പ്രതി കുറ്റം ആവര്‍ത്തിക്കുമെന്ന പ്രോസിക്യൂഷന്‍ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തത്.
മതനിരപേക്ഷതയ്ക്ക് ഭംഗമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും സര്‍കാര്‍ അംഗീകരിക്കില്ലെന്ന് ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മന്ത്രി പി രാജീവ് പ്രതികരിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് നോക്കിയുള്ളതല്ല സര്‍കാര്‍ നിലപാടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
വെണ്ണല കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് ജോര്‍ജിനെ ഫോര്‍ട് പൊലീസിന് കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി സി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. തുടര്‍ന്ന് 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നു പി സി ജോര്‍ജിനെ ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.