Arrested | 'വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ചശേഷം സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യങ്ങള്‍ ഷെയര്‍ ചെയ്ത് ബ്ലൂടൂത് വഴി ഉത്തരങ്ങള്‍ കേട്ട് എഴുതി; വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് നടന്ന റിക്രൂട് മെന്റ് പരീക്ഷയില്‍ കോപിയടിച്ച 2 ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍'
Aug 20, 2023, 22:09 IST
തിരുവനന്തപുരം: (www.kvartha.com) വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (VSSC) നടന്ന റിക്രൂട് മെന്റ് പരീക്ഷയില്‍ കോപിയടിച്ചെന്ന സംഭവത്തില്‍ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. സുനില്‍, സുമിത് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യങ്ങള്‍ ഷെയര്‍ ചെയ്ത് ഇവര്‍ ബ്ലൂടൂത് വഴി ഉത്തരങ്ങള്‍ കേട്ട് എഴുതുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പട്ടം സെന്റ് മേരീസ്, കോടന്‍ഹില്‍സ് സ്‌കൂളുകളിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. ഐ എസ് ആര്‍ ഒയുടെ ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് അതിവിദഗ്ദമായ കോപിയടി നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡികല്‍ കോളജ് മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ചശേഷം ചോദ്യപേപറിലെ ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി പുറത്തുള്ള ആള്‍ക്ക് ഷെയര്‍ ചെയ്തു. അതിനു ശേഷം ബ്ലൂടൂത് വഴി കേട്ടെഴുതുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സുമിത് 80ല്‍ 70 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി. സുനില്‍ മുപ്പതോളം ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതിയതെന്നും പൊലീസ് പറഞ്ഞു.
പട്ടം സെന്റ് മേരീസ്, കോടന്‍ഹില്‍സ് സ്‌കൂളുകളിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. ഐ എസ് ആര്‍ ഒയുടെ ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് അതിവിദഗ്ദമായ കോപിയടി നടന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡികല്‍ കോളജ് മ്യൂസിയം പൊലീസ് സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
Keywords: Haryana Natives Arrested for Massive Cheating Scandal in VSSC Exam, Thiruvananthapuram, News, Haryana Natives Arrested, Accused, Bluetooth, Massive Cheating Scandal, VSSC Exam, Exam, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.