ഹര്‍ത്താലിനും കുരുക്ക് വരുന്നു: പ്രഖ്യാപനം മൂന്നു ദിവസം മുന്‍പ് വേണം
Oct 3, 2015, 10:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.10.2015) ഹര്‍ത്താല്‍ നിയന്ത്രണ നിയമം വരുന്നു. ഇതോടെ സംസ്ഥാനത്തു മാധ്യമങ്ങള്‍ മുഖേന മൂന്നുദിവസം മുന്‍പേ തന്നെ അറിയിപ്പ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. ജനജീവിതത്തിന് ആവശ്യമായ വ്യാപാരത്തെയോ പ്രവര്‍ത്തനങ്ങളെയയോ ബാധിക്കുന്നതാണെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കിയ ഹര്‍ത്താലുകളും നിരോധിക്കാം. ബില്‍ ഉടനെ മന്ത്രിസഭാ യോഗം പരിഗണിക്കും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്തേ തീരുമാനം അന്തിമമാക്കൂ.
അനുവദനീയ രീതിയില്‍ അല്ലാതെ വ്യക്തിക്കോ സംഘടനയ്‌ക്കോ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാനോ നടത്താനോ അവകാശം ഉണ്ടായിരിക്കില്ല. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ജീവനും സ്വത്തിനും ഉണ്ടാക്കുന്ന വിനാശത്തിനു നഷ്ടപരിഹാരമായി നിശ്ചിത തുക ഈടായി നിക്ഷേപിക്കണം. ബലം പ്രയോഗിച്ചോ ഭീഷണപ്പെടുത്തിയോ ഹര്‍ത്താല്‍ നടത്താന്‍ പാടില്ല.
വ്യാപാരത്തെയോ വ്യവസായത്തെയോ രാവിലെ ആറിനു മുമ്പോ വൈകിട്ട് ആറിനു ശേഷമോ ബലം പ്രയോഗിച്ചു നിര്‍ത്തലാക്കാനും നിയന്ത്രിക്കാനും കഴിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ പൊതുസ്ഥാപനങ്ങളുടെയോ സേവനങ്ങള്‍ തടസ്സപ്പെടുത്തരുത്. വ്യാപാരം, യാത്ര എന്നിവ നിര്‍ത്തലാക്കുന്നതു കുറ്റകരമാണ്. ഇതിനു വിപരീതമായി സംഭവിച്ചാല്‍ പോലീസ് പൗരന്മാരെ സഹായിക്കണം-ഇവയൊക്കെയാണ് ബില്ലിന്റെ പരിധിയില്‍ വരുന്ന നിര്‍ദേശങ്ങള്‍.
ബില്ലിലെ ഹര്‍ത്താലിന്റെ നിര്‍വചനത്തില്‍ ജീവനക്കാരുടെ സമരമോ 1947ലെ വ്യവസായ തര്‍ക്ക ആക്ട്, 1926 ലെ ട്രേഡ് യൂണിയന്‍ ആക്ട് എന്നിവയില്‍ ഉള്‍പ്പെടുന്ന ട്രേഡ് യൂണിയനുകളോ സംഘടനകളോ പ്രഖ്യാപിക്കുന്ന സമരമോ ഉള്‍പ്പെടില്ല.
പുതിയ നിയമത്തിനു വിരുദ്ധമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍ ആറുമാസം തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നേരിടേണ്ടിവരും. ഹര്‍ത്താലാണ് എന്ന കാരണത്തില്‍ ഒരാളെ ജോലിയില്‍നിന്നു വിലക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. വീഴ്ച വരുത്തുന്ന പോലീസില്‍നിന്നും പിഴ ഈടാക്കുമെന്നും നിര്‍ദേശത്തിലുണ്ട്.
Keywords: Home ministry, Kerala, Ramesh Chennithala, Harthal, Trada union act

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.