പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍

 


കാസര്‍കോട്: കൊലക്കേസ് പ്രതിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൊഴിനല്‍കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പള്ളി ഇമാമിനെ പോലീസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും കുറ്റവാളിയോടെന്നപോലെ പെരുമാറുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കള നാലാംമൈല്‍ ഭാഗങ്ങളില്‍ ഹര്‍ത്താല്‍.

വ്യാഴാഴ്ച രാവിലെ മുതല്‍ നാട്ടുകരുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. പ്രദേശത്ത് കടകള്‍ അടഞ്ഞുകിടക്കുകയാണ്. അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ചൊവ്വാഴ്ച വൈകിട്ട് ചെങ്കള മാരാ ജംഗ്ഷനില്‍വെച്ച് കാറിലെത്തിയ ഒരുസംഘം കുത്തിപരിക്കേല്‍പിച്ചിരുന്നു. കുത്തേറ്റ ജ്യോതിഷ് പള്ളി ഗേറ്റിനടുത്ത് വീഴുകയായിരുന്നു.

ഈ സംഭവത്തില്‍ അക്രമികളെകുറിച്ച് മൊഴിനല്‍കാനാണ് പള്ളി ഇമാമിനെ പോലീസ് ബുധനാഴ്ച വൈകിട്ട് വിദ്യാനഗര്‍ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഇമാമിനോട് പോലീസുകാര്‍ പ്രതിയോടെന്നപോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും അഞ്ച് മണിക്കൂറോളം സ്‌റ്റേഷനില്‍ പിടിച്ചുവെക്കുകയും ചെയ്തു. ഒടുവില്‍ വ്യാഴാഴ്ച രാവിലെ വീണ്ടും സി.ഐ.ക്കു മുമ്പാകെ ഹാജരാകണമെന്ന കത്ത് നല്‍കിയാണ് ഇമാമിനെ വിട്ടയച്ചത്.
പള്ളി ഇമാമിനെ പോലീസ് തടഞ്ഞുവെച്ച സംഭവം: കാസര്‍കോട് ചെങ്കളയില്‍ ഹര്‍ത്താല്‍

ഇമാമിനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു. വ്യാഴാഴ്ച രാവിലെ സി.ഐ. മുമ്പാകെ ഹാജരാകാന്‍ ഇമാം തയ്യാറെടുക്കുന്നതിനിടെ തല്‍ക്കാലം ഇമാം ഹാജരാകേണ്ടതില്ലെന്ന നിര്‍ദേശവും അധികൃതരുടെ ഭാഗത്തുനിന്നു ലഭിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്ന ഇമാമിനെ അക്രമക്കേസില്‍ സാക്ഷിപറയാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും കേസില്‍ക്കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസിന്റെ നടപടിക്കെതിരെ പരക്കെ പ്രതിഷേധം ഉയരുകയാണ്.

പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് സ്‌റ്റേഷനിലെത്തിയ ഇമാമിനെ അഞ്ച് മണിക്കൂറോളമാണ് പോലീസ് തടഞ്ഞുവെച്ചത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ആക്ഷേപമുണ്ട്. നാട്ടില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ നിരപരാധികളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കേസില്‍ പ്രതികളാക്കുകയും ചെയ്യുന്ന പോലീസിന്റെ നടപടികള്‍ക്കെതിരെയും പ്രതിഷേധം ഉയരുകയാണ്. സുരക്ഷാ നടപടികളുടെ പേരില്‍ കാസര്‍കോട്ട് ബൈക്കുകള്‍ ഓടിക്കുന്നതിനും പോലീസ് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതും നിരപരാധികള്‍ക്കെതിരായ നീക്കമായി മാറിയിട്ടുണ്ട്.

Related News:
'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'


Keywords: Kasaragod, Case, Investigation, Police, Chengala, Harthal, Masjid, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia