മ­നോ­ജി­ന്റെ മരണം: വെ­ള്ളി­യാഴ്ച കാസര്‍­കോ­ട് ജില്ല­യില്‍ എല്‍.ഡി.എ­ഫ് ഹര്‍­ത്താല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ­നോ­ജി­ന്റെ മരണം: വെ­ള്ളി­യാഴ്ച കാസര്‍­കോ­ട് ജില്ല­യില്‍ എല്‍.ഡി.എ­ഫ് ഹര്‍­ത്താല്‍
കാസര്‍­കോട്: സി.പി.എം സംസ്ഥാ­ന ഹര്‍­ത്താലി­നോ­ട­നു­ബ­ന്ധി­ച്ച് ഉ­ദു­മ­യിലുണ്ടാ­യ സം­ഘര്‍­ഷ­ത്തി­നി­ടെ ഡി.വൈ.എ­ഫ്.ഐ പ്ര­വര്‍­ത്ത­കന്‍ മ­നോ­ജ് കൊല്ല­പ്പെ­ട്ട­തില്‍ പ്രതി­ഷേ­ധി­ച്ച് നാ­ളെ(വെ­ള്ളി­യാ­ഴ്­ച) കാസര്‍­കോ­ട് ജില്ല­യില്‍ എല്‍.ഡി.എ­ഫ് ഹര്‍­ത്താല്‍ പ്ര­ഖ്യാ­പിച്ചു. സി.പി.എം ജില്ലാ സെ­ക്രട്ട­റി കെ.പി.സ­തീ­ഷ് ച­ന്ദ്ര­നാ­ണ് ഹര്‍­ത്താല്‍ വിവ­രം അ­റി­യി­ച്ചത്. രാ­വി­ലെ ആ­റ് മ­ണി മു­തല്‍ വൈ­കി­ട്ട് അ­ഞ്ച് മ­ണി­വ­രെ­യാ­ണ് ഹര്‍­ത്താല്‍. നോ­മ്പ് കാ­ല­മാ­യ­തി­നാ­ലാ­ണ് അ­ഞ്ച് വ­രെ ആ­ക്കി­യ­തെ­ന്ന് സ­തീ­ഷ് ച­ന്ദ്രന്‍ പ­റഞ്ഞു. പാല്‍, പ­ത്രം, ആ­ശു­പത്രി എ­ന്നിവ­യെ ഹര്‍­ത്ത­ലില്‍ നി­ന്ന് ഒ­ഴി­വാ­ക്കി­യി­ട്ടുണ്ട്.

അ­തേസമയം ഹര്‍ത്താലിനിടെ അക്രമത്തില്‍ പരി­ക്കേറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മരണപ്പെട്ടതോടെ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തച്ചങ്ങാട്, മൗവ്വല്‍, പനയാല്‍ ഭാഗങ്ങളില്‍ വ്യാപകമായ അക്രമ­ങ്ങള്‍ അ­ര­ങ്ങേറി. വീടുകളും, വാഹനങ്ങളും, ക്ലബ്ബുകളും, കടകളും ത­കര്‍ക്കപ്പെട്ടു.

പി.ജ­യരാജനെ അറസ്റ്റ് ചെയ്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തച്ചങ്ങാട് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം മൗവ്വലിലെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തിനിടെ മൗവ്വലിലെ ചിലവീടുകള്‍ക്കും ഒരു ആരാധനാലയിത്തിന് നേരെയും അക്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ച മുസ്‌­ലിം ലീഗ് പ്രവര്‍ത്തകര്‍ തച്ചങ്ങാട്ടേക്ക് പ്രകടനമായി നീങ്ങിയത് സം­ഘര്‍­ഷം വ്യാ­പി­ക്കാ­നി­ട­യായി. പ്ര­ദേശ­ത്ത് ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള വന്‍പെ­ാ­ലീ­സ് സം­ഘം ക്യാം­പ് ചെ­യ്യു­ന്നു­ണ്ട്.

മനോജിന്റെ മരണത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി എ.ഡി.ജി.പി രാജേഷ് ദീവാന്‍ അറിയിച്ചു. സംവത്തെതുടര്‍ന്ന് ഐ.ജി ജോസ് ജോര്‍ജ് വൈകുന്നേരത്തോടെ ബേക്കലിലെത്തും. സംഘര്‍ഷം തടയാനായി ക്വിക് റിയാക്ഷന്‍ ടീമും ബേക്കലിലേക്ക് പുറപ്പെട്ടിട്ടു­ണ്ട്­.
 

Keywords: Kerala, Kasaragod, Harthal, CPM, LDF, K.P Satheesh Chandran, Manoj, Uduma, Malayalam News, Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia