ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം: കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു
May 8, 2014, 10:30 IST
ADVERTISEMENT
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സംരക്ഷണ സമരസമിതി ആഹ്വാനംചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം. ഹര്‍ത്താലിന് ജില്ലയില്‍ യു.ഡി.എഫിന്റെ പിന്തുണയുമുണ്ട്. അതേസമയം സി പി എം സമരത്തെ പിന്തുണയ്ക്കുന്നില്ല.
ജലനിരപ്പ് ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ 2,691 ദിവസമായി തുടരുന്ന ചപ്പാത്തിലെ സമരവേദിയിലേക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ ഹര്‍ത്താലിന് പിന്തുണയുമായി ആളുകളെത്തി തുടങ്ങി. ഹൈറേഞ്ച് മേഖലകളില്‍ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. തൊടുപുഴയില്‍ ഇരുചക്ര വാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് സര്‍വീസ് നടത്തുന്നത്.
കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു.
കോട്ടയത്ത് ഹര്‍ത്താല്‍ ഭാഗികമാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും ചില സ്വകാര്യ
ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. കടകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജനസഞ്ചാരം കുറവാണ്.

Keywords: Kottayam, Harthal, Idukki, Supreme Court of India, Mullaperiyar Dam, Vehicles, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.