Hartal | അശാസ്ത്രീയമായ ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പാനൂരില്‍ ഹര്താല് തുടങ്ങി
Oct 17, 2023, 09:46 IST
കണ്ണൂര്‍: (KVARTHA) പാനൂര്‍ ജന്ക്ഷനില് പ്രവര്‍ത്തിപ്പിക്കുന്ന അശാസ്ത്രീയമായ ട്രാഫിക് സിഗ്നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹര്താ
ല്‍ തുടങ്ങി. പണിമുടക്കില്‍ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് ഓടരുതെന്ന മുന്നറിയിപ്പ് നല്‍കിയതായി സമരസമിതി അറിയിച്ചു. ഓടിയാല്‍ തടയുമെന്ന് ചിലര്‍ പറഞ്ഞെന്ന് കാട്ടി ചില ബസ് ഉടമകള്‍ പാനൂര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എംപി ആസാദിന് പരാതി നല്‍കിയിട്ടുണ്ട്.
സിഐടിയു അനുകൂല തൊഴിലാളി സംഘടനകളും, ഇടതുപക്ഷ അനുകൂല വ്യാപാര സംഘടനയും സമരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയും, ബിഎംഎസും, ഐഎന്ഡിയുസിയും സമരത്തിലുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും കടകള്‍ തുറക്കരുതെന്ന് അറിയിച്ചിട്ടുണ്ട്.
അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നഗരത്തില്‍ വിപണി മേഖലകളേയും, മോടോര്‍ തൊഴിലാളികളെയും സാരമായി ബാധിച്ചതോടെയാണ് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചത്. അശാസ്ത്രീയമായ ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിലാണ് സമരസമിതി നേതാക്കള്‍. ഇക്കാര്യം നഗരസഭാ അധികൃതരെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ല്‍ തുടങ്ങി. പണിമുടക്കില്‍ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് ഓടരുതെന്ന മുന്നറിയിപ്പ് നല്‍കിയതായി സമരസമിതി അറിയിച്ചു. ഓടിയാല്‍ തടയുമെന്ന് ചിലര്‍ പറഞ്ഞെന്ന് കാട്ടി ചില ബസ് ഉടമകള്‍ പാനൂര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എംപി ആസാദിന് പരാതി നല്‍കിയിട്ടുണ്ട്.
അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നഗരത്തില്‍ വിപണി മേഖലകളേയും, മോടോര്‍ തൊഴിലാളികളെയും സാരമായി ബാധിച്ചതോടെയാണ് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചത്. അശാസ്ത്രീയമായ ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിലാണ് സമരസമിതി നേതാക്കള്‍. ഇക്കാര്യം നഗരസഭാ അധികൃതരെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Hartal started in Panur demanding the withdrawal of the unscientific traffic signal system, Kannur, News, Hartal, Police, Complaint, Bus Owners, CITU, Warning, Traffic Signal, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.