സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 20.05.2016) തൃശൂര്‍ കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ ബി.ജെ.പി- സി പി എം സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. കയ്പമംഗലം എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തൃശൂരില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍
ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കയാണ്. സംഘര്‍ഷ സാധ്യതതയുള്ളതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

വിജയാഹ്ലാദ പ്രകടനത്തിനിടെ ടിപ്പര്‍ലോറിയിലെത്തിയ സംഘം പ്രമോദിനെ ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ശക്തമായ ഇടിയിലുണ്ടായ പരിക്കാണ് മരണകാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗുണ്ടാലിസ്റ്റില്‍ പെട്ട ആളുകളാണ് പ്രമോദിനെ അക്രമിച്ചതെന്നും ഇവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും ബി.ജെ.പി. ആരോപിക്കുന്നു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ മരിച്ചു; തൃശൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍

Also Read:
അക്രമത്തില്‍ പരിക്കേറ്റ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ കയ്യെല്ല് ഒടിഞ്ഞതായി ഡോക്ടര്‍; 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Keywords:  Thrissur, Allegation, CPM, BJP, Police, hospital, Injured, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia