Controversy | ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു, വാക്കുപാലിച്ചില്ല; ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന സംഭവത്തില്‍ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം പരിഹസിക്കുന്നതിന് തുല്യം, സ്വീകരിക്കില്ലെന്നും ഹര്‍ഷിന
Mar 29, 2023, 21:19 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന സംഭവത്തില്‍ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തന്നെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി പരാതിക്കാരി ഹര്‍ഷിന. ആരുടെയും ഔദാര്യമല്ല താന്‍ ചോദിച്ചതെന്നും താന്‍ അനുഭവിച്ച വേദനയ്ക്കുള്ള പരിഹാരമാണെന്നും ഹര്‍ഷിന പറയുന്നു. നഷ്ടപരിഹാരം സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
ഹര്‍ഷിനയുടെ വാക്കുകള്‍:
ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. വാക്കുപാലിച്ചില്ല. കഴിഞ്ഞ തവണ നടത്തിയ ഓപറേഷന് പോലും രണ്ടുലക്ഷം രൂപയില്‍ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതിക്കായി സെക്രടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഹര്‍ഷിനയ്ക്ക് നല്‍കാനുള്ള തീരുമാനം സര്‍കാര്‍ എടുത്തത്. കോഴിക്കോട് മെഡികല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.
ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തെ ഹര്‍ഷിന സ്വാഗതം ചെയ്തു.
Keywords: Harshina rejected Cabinet decision in the incident of scissors getting stuck in her stomach during surgery, Kozhikode, News, Controversy, Complaint, Cabinet, Compensation, Kerala.
ഹര്‍ഷിനയുടെ വാക്കുകള്‍:
ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. വാക്കുപാലിച്ചില്ല. കഴിഞ്ഞ തവണ നടത്തിയ ഓപറേഷന് പോലും രണ്ടുലക്ഷം രൂപയില്‍ കൂടുതലായി. നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ യോഗ തീരുമാനം അറിഞ്ഞതുമുതല്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ട് ലക്ഷം രൂപ സ്വീകരിക്കുകയുമില്ല. നീതിക്കായി സെക്രടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും.
ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തെ ഹര്‍ഷിന സ്വാഗതം ചെയ്തു.
Keywords: Harshina rejected Cabinet decision in the incident of scissors getting stuck in her stomach during surgery, Kozhikode, News, Controversy, Complaint, Cabinet, Compensation, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

