Police Investigation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മുങ്ങിയ ഹര്‍ശാദ് ചെറിയ മീനല്ല, വിദേശത്തേക്ക് രക്ഷപ്പെടാനും സാധ്യത, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പളളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവു ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി ടി സി ഹര്‍ശാദിനെ(38)കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ചെ പത്രക്കെട്ടുകള്‍ എടുക്കാനായി ജയില്‍ കവാടത്തിന് പുറത്തേക്ക് പോയ ഹര്‍ശാദിനെ ഇതുവരെ കണ്ടെത്താനാവാത്തത് പൊലീസിന് നാണക്കേടായി മാറിയിരിക്കുകയാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ ഹര്‍ശാദ് ചെറിയ മീനല്ലെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്.

Police Investigation | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മുങ്ങിയ ഹര്‍ശാദ് ചെറിയ മീനല്ല, വിദേശത്തേക്ക് രക്ഷപ്പെടാനും സാധ്യത, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്
 

ഇയാള്‍ക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുളളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇയാള്‍ ബംഗ്ലൂരുവിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍ സിറ്റി എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് ബംഗ്ലൂരു നഗരത്തില്‍ അന്വേഷണമാരംഭിച്ചത്.

ഹര്‍ശാദ് ബംഗ്ലൂരുവിലെ ഏതെങ്കിലും രഹസ്യകേന്ദ്രത്തിലുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. അതുകൊണ്ടു തന്നെ ബംഗ്ലൂരുവില്‍ തന്നെ കാംപ് ചെയ്തു അന്വേഷണം നടത്തിവരികയാണ്. ഇതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ബംഗ്ലൂരുവില്‍ കാംപ് ചെയ്തു കേസന്വേഷണം നടത്തിവരുന്നത്.

കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം അസി. കമിഷണര്‍ ടി കെ രത്നകുമാറിന്റെയും ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി എ ബിനു മോഹന്റെയും നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടാന്‍ ഹര്‍ശാദിന് മയക്കുമരുന്ന് റാകറ്റിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു തെളിഞ്ഞിരുന്നു.

ബംഗ്ലൂരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാകറ്റിലെ കണ്ണിയാണ് ഹര്‍ശാദെന്നാണ് വിവരം. ഇതോടെ ഹര്‍ശാദിന്റെ സംഘത്തിന്റെ താവളങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. നാട്ടിലുള്ള ഭാര്യയെയും ബന്ധുക്കളെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ബംഗ്ലൂരു രെജിസ്ട്രേഷനുളള ബൈകില്‍ കൂട്ടാളിക്കൊപ്പം രക്ഷപ്പെട്ടതു കാരണമാണ് ഇയാള്‍ ബംഗ്ലൂരുവിലുണ്ടെന്നു സംശയിക്കാന്‍ കാരണം.

എന്നാല്‍ ഹര്‍ശാദ് വിദേശത്തേക്ക് കടക്കാനുളള സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. തടവുചാടുന്നതിന് മുന്‍പ് ഹര്‍ശാദിനെ ജയിലില്‍ കാണാനെത്തിയ സുഹൃത്തായ യുവാവില്‍ നിന്നാണ് ഇക്കാര്യത്തില്‍ സൂചന ലഭിച്ചത്. വ്യാജ പാസ്പോര്‍ടുണ്ടാക്കാന്‍ ഹര്‍ശാദ് ശ്രമിച്ചിരുന്നുവെന്നാണ് ഇയാളുടെ മൊഴി. ഗള്‍ഫില്‍ ബന്ധങ്ങളുളള ഹര്‍ശാദ് അവിടേക്ക് മുങ്ങാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലൂക് ഔട് നോടീസ് ഇറക്കിയിട്ടുണ്ട്.

Keywords: Harshad, who escaped from Kannur Central Jail, is likely to Rescue abroad, Kannur, News, Harshad, Prison, Escaped, Police, Fake Passport, Probe, Kerala.   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia