ട്രെയിന്‍ വീണ്ടും പീ­ഡ­ന ശ്ര­മം; ഈ­റോ­ഡ് സ്വ­ദേ­ശി അ­റ­സ്­റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ട്രെയിന്‍ വീണ്ടും പീ­ഡ­ന ശ്ര­മം; ഈ­റോ­ഡ് സ്വ­ദേ­ശി അ­റ­സ്­റ്റില്‍
Mahesh
ഈറോഡ്: ട്രെയിന്‍ യാത്രക്കിടെ വീ­ണ്ടും 18 കാ­രി­ക്കു­ നേരെ പീഡനശ്രമം. ചെന്നൈയില്‍ നിന്ന് ആലപ്പു­ഴ­യി­ലേ­ക്ക് വ­രി­ക­യാ­യി­രു­ന്ന എ­ക്‌­സ്­പ്രസ് ട്രെയിനില്‍ ശ­നി­യാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോ­ടെ പീ­ഡ­ന ശ്ര­മം അ­ര­ങ്ങേ­റി­യ­ത്.

ചെന്നൈ സ്വദേ­ശിനിയാ­യ പെണ്‍­കു­ട്ടിയെ ഈറോഡ് സ്വദേ­ശിയാ­യ മ­ഹേ­ഷ്(27) പീഡിപ്പിക്കാന്‍ ശ്ര­മി­ക്കു­ക­യാ­യി­രുന്നു. ചെന്നൈയില്‍ നിന്ന് ചാലക്കു­ടി­യിലേക്ക് ബന്ധുക്കളോടൊപ്പം വരികയായിരു­ന്നു പെണ്‍­കുട്ടി. ചെന്നൈയില്‍ നിന്ന് ആല­പ്പു­ഴ­യിലേക്ക് ടിക്കറ്റെടുത്ത മഹേഷ് 18 കാരിയെ കടന്നുപിടിക്കാന്‍ ശ്ര­മി­ക്കു­ക­യാ­യി­രു­ന്നു.

പെണ്‍­കു­ട്ടി ബഹ­ളം വെ­യ്­ക്കു­ക­യും പ­രാ­തി­യെ തു­ടര്‍­ന്ന് ടി ടി ആര്‍ തൃശൂര്‍ റെയില്‍വെ പോ­ലീ­സില്‍ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വെ പോലീസ് അറ­സ്റ്റ് ചെയ്­ത ശേഷം പ്രതിയെ ഈറോഡ് പോലീസിന് കൈ­മാറി.

ക­ഴി­ഞ്ഞ ദിവ­സം മ­ല­ബാര്‍, മാ­വേ­ലി എ­ക്‌­സ്­പ്ര­സു­ക­ളി­ലെ ര­ണ്ട് യു­വ­തി­കള്‍­ക്കു­നേ­രെയും പീ­ഡ­ന ശ്ര­മം ന­ട­ന്നി­രുന്നു. ഇ­തില്‍ ര­ണ്ടു­പേ­രെയും യാ­ത്ര­ക്കാര്‍ പി­ടി­കൂ­ടി റെ­യില്‍­വേ പോ­ലീ­സി­ന് കൈ­മാ­റി­യെ­ങ്കിലും ഒ­രാ­ളെ മാ­ന­സി­ക­രോ­ഗി­യാ­ണെ­ന്ന കാ­ര­ണ­ത്താല്‍ വി­ട്ട­യ­ക്കു­ക­യു­മാ­യി­രു­ന്നു.

ഈ സം­ഭ­വ­ത്തില്‍ ര­ണ്ട് ആര്‍.പി.എ­ഫു­കാ­രെ സ­സ്‌­പെന്‍­ഡ് ചെ­യ്­തി­രുന്നു. പീ­ഡ­ന­ത്തി­നി­രയാ­യ ഒ­രു യുവ­തി തി­രു­വ­ന­ന്ത­പുര­ത്തെ നേ­ഴ്‌­സിം­ഗ് സൂ­പ്രണ്ടാ­യ പ­യ്യ­ന്നൂര്‍ സ്വ­ദേ­ശി­നി­യാണ്.

Keywords: Girl, Harrasing attempt, Train, Youth, Arrest, Keralam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia