ട്രെയിന്‍ വീണ്ടും പീഡന ശ്രമം; ഈറോഡ് സ്വദേശി അറസ്റ്റില്‍
Jul 22, 2012, 14:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Mahesh |
ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയെ ഈറോഡ് സ്വദേശിയായ മഹേഷ്(27) പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് ചാലക്കുടിയിലേക്ക് ബന്ധുക്കളോടൊപ്പം വരികയായിരുന്നു പെണ്‍കുട്ടി. ചെന്നൈയില്‍ നിന്ന് ആലപ്പുഴയിലേക്ക് ടിക്കറ്റെടുത്ത മഹേഷ് 18 കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെയ്ക്കുകയും പരാതിയെ തുടര്‍ന്ന് ടി ടി ആര് തൃശൂര്‍ റെയില്‍വെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം പ്രതിയെ ഈറോഡ് പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം മലബാര്‍, മാവേലി എക്സ്പ്രസുകളിലെ രണ്ട് യുവതികള്ക്കുനേരെയും പീഡന ശ്രമം നടന്നിരുന്നു. ഇതില്‍ രണ്ടുപേരെയും യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറിയെങ്കിലും ഒരാളെ മാനസികരോഗിയാണെന്ന കാരണത്താല്‍ വിട്ടയക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ രണ്ട് ആര്.പി.എഫുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പീഡനത്തിനിരയായ ഒരു യുവതി തിരുവനന്തപുരത്തെ നേഴ്സിംഗ് സൂപ്രണ്ടായ പയ്യന്നൂര്‍ സ്വദേശിനിയാണ്.
Keywords: Girl, Harrasing attempt, Train, Youth, Arrest, Keralam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

