Fined | ഹരിത കര്‍മസേനക്ക് മാസങ്ങളായി പണം നല്‍കാത്ത വീട്ടുകാര്‍ക്ക് പിഴ ചുമത്തി
Nov 8, 2023, 20:48 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA) ഹരിത കര്‍മസേനക്ക് മാസങ്ങളായി പണം നല്‍കാത്ത വീട്ടുകാര്‍ക്കെതിരെ നടപടിയെടുത്ത് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്. ഹരിത കര്‍മസേനക്ക് പണം നല്‍കാത്ത രണ്ട് വീട്ടുകാര്‍ക്ക് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത് പിഴ ചുമത്തി. ഒന്‍പതാം വാര്‍ഡിലെ രണ്ട് വീടുകള്‍ക്കാണ് പിഴ ചുമത്തിയത്.
മാലിന്യ മുക്തം നവകേരളം പരിപാടിയോടനുബന്ധിച്ച് 'എ ഡേ വിത് ഹരിത കര്‍മ സേന' പദ്ധതിയുടെ ഭാഗമായി ഒമ്പത്, പത്ത് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് നടപടി. 10 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും യൂസര്‍ ഫീ ഈടാക്കുകയും ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് പേഴ്സന്‍ മറിയം കുട്ടി ഹസന്, ക്ഷേമകാര്യ ചെയര്മാന് ബാബു പൊലുകുന്ന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പഞ്ചായത് അസി. സെക്രടറി ടി ഗഫൂര്‍, വിലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ അമല്‍, ഹെല്‍ത് ഇന്‍സ്പെക്ടര്‍ സി റിനില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Keywords: Harita Karmasena fined households for not paying fees, Kozhikode, News, Harita Karmasena, Fined, Grama Panchayat, Visit, Class, Inspection, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.