Accidental Death | നിയന്ത്രണം വിട്ട മിനിലോറി ബൈകിലേക്ക് ഇടിച്ചുകയറി അപകടം; ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം

 


ADVERTISEMENT

ഹരിപ്പാട്: (www.kvartha.com) നിയന്ത്രണം വിട്ട മിനിലോറി ബൈകിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. നെറ്റ്ബോള്‍ കേരളാ ജൂനിയര്‍ ടീം മുന്‍ കാപ്റ്റന്‍ ചന്ദ്രലേഖയുടെ അച്ഛനും മാടമ്പില്‍ ദേവീ സൗന്‍ഡ് ഉടമയുമായ കണ്ടല്ലൂര്‍ തെക്ക് ബേബിഭവനത്തില്‍ ഇന്ദ്രാദ്മജനാണ് (ബേബി-56) മരിച്ചത്. 
Aster_MIMS

തിങ്കളാഴ്ച രാവിലെ ഏഴരയോടെ കണ്ടല്ലൂര്‍ തെക്ക് വെണ്ടേശ്ശേരില്‍ ജംഗ്ഷനിലായിരുന്നു അപകടം. തെക്കുഭാഗത്തേക്ക് പോകുകയായിരുന്ന ഇന്ദ്രാദ്മജനെ എതിര്‍ദിശയില്‍ നിന്ന് മണ്ണുകയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു. മതിലിനും ലോറിക്കുമിടയില്‍പെട്ട ഇന്ദ്രാദ്മജനെ കായംകുളത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. 

കായംകുളം താലൂക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ബൈകില്‍ ഇടിച്ചശേഷം കിഴക്കുവശത്തെ വീടിന്റെ മതിലിലേക്കും ലോറി ഇടിച്ചു കയറി. മിനി ലോറിയുടെ ഡ്രൈവര്‍ ഗോപകുമാറും(41) ലോറിക്കുളളില്‍ കുടുങ്ങി. ഇയാളെയും അഗ്‌നിരക്ഷാസേനയാണ് വാതില്‍ പൊളിച്ച് പുറത്തെടുത്തത്. ഗോപകുമാറിന് കാലിന് പരുക്കേറ്റു. ദ്രൗപദിയാണ് ഇന്ദ്രാദ്മജന്റെ അമ്മ. ഭാര്യ - ബിന്ദു. മൂത്ത മകള്‍ - ഇന്ദുലേഖ. മരുമകന്‍ - ഗോകുല്‍.

Accidental Death | നിയന്ത്രണം വിട്ട മിനിലോറി ബൈകിലേക്ക് ഇടിച്ചുകയറി അപകടം; ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം


Keywords:  News, Kerala, Kerala-News, Accident-News, Haripad, Bike Passenger, Died, Road Accident, Haripad: Bike passenger died in road accident. 

 




നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia