Haridasan | നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി; പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് മൊഴി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയാണ് ഹരിദാസന്‍ ഹാജരായത്. ഹരിദാസനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. അഖില്‍ സജീവ് പിടിയിലായ ശേഷം ആദ്യമായാണ് ഹരിദാസനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

Haridasan | നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി; പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്ന് മൊഴി

അതേസമയം, പണം വാങ്ങിയ ആളെയോ എവിടെ വച്ച് നല്‍കിയെന്നോ കൃത്യമായി ഓര്‍ക്കുന്നില്ലെന്നാണ് ഹരിദാസന്‍ ഇപ്പോള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഹരിദാസനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നല്‍കിയപ്പോള്‍ പറഞ്ഞ സെക്രടറിയേറ്റ് അനക്‌സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും പൊലീസിന് പദ്ധതിയുണ്ട്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന ഹരിദാസന്റെ മൊഴിയിലൂടെയാണ് കേസ് രാഷ്ട്രീയ വിവാദമായത്. മരുകളുടെ മെഡികല്‍ ഓഫീസര്‍ നിയമനത്തിനായി അഞ്ചുലക്ഷം രൂപ പലപ്പോഴായി നല്‍കിയെന്നായിരുന്നു പരാതി. എന്നാല്‍ ഇത് വ്യാജമാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനാണ് ഹരിദാസനെ ചോദ്യം ചെയ്യുന്നത്. മൊഴി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഹരിദാസന്‍ ഒളിവില്‍ പോയിരുന്നു.

Keywords:  Haridasan, complainant in the recruitment bribe case, appeared at the police station, Thiruvananthapuram, News, Haridasan, Recruitment Bribe Case, Police, Statement, Veena George, Probe, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia