Booked | ട്രൈനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ട്രൈനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോഴിക്കോട്- കണ്ണൂര്‍ പാസന്‍ജര്‍(06481) ട്രെയിനിലെ ലേഡീസ് കോചില്‍ കയറിയ യുവാവ് തലശേരി റെയില്‍വെ സ്റ്റേഷന്‍ വിട്ടപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി.

ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്‍പിലാണ് നഗ്നതാ പ്രദര്‍ശം നടത്തിയത്. യുവതി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചപ്പോള്‍ യുവാവ് അടുത്ത സ്റ്റേഷനിലിറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് യുവതി കണ്ണൂര്‍ റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Booked | ട്രൈനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍  റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


തിങ്കളാഴ്ച വൈകുന്നേരം നാലേകാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി വടകരയില്‍ നിന്നാണ് ലേഡീസ് കോചില്‍ കയറിയത്. കണ്ണൂരിലായിരുന്നു ഇറങ്ങേണ്ടത്. വടകരയില്‍ നിന്ന് കയറുമ്പോള്‍ കുറച്ചു സ്ത്രീകള്‍ കോചിലുണ്ടായിരുന്നു. ഇതിനിടെയില്‍ യുവതി ഉറങ്ങിപോയപ്പോഴാണ് സംഭവം. ട്രെയിന്‍ തലശേരി വിട്ടപ്പോള്‍ ഉണര്‍ന്നു. മുന്‍പില്‍ അപ്പോള്‍ പാന്റ്സും ഷര്‍ടും ധരിച്ച ഒരു ചെറുപ്പാക്കാരന്‍ നിന്നിരുന്നു.

ലേഡീസ് കോചാണ് ഇതെന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടിട്ടും അയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. പിന്നീടാണ് യുവതിക്ക് മുന്‍പില്‍ നഗ്താ പ്രദര്‍ശനം നടത്തിയത്. ബഹളം വെച്ചതോടെ അയാള്‍ എടക്കാട് സ്റ്റേഷനില്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. ട്രെയിന്‍ അഞ്ചുമണിക്ക് കണ്ണൂരിലെത്തിയപ്പോള്‍ യുവതി റെയില്‍വെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Keywords:  Harassment complaint filed against Youth, Kannur, News, Complaint, Railway Police, Booked, Probe, Woman, Railway Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia