SWISS-TOWER 24/07/2023

Happiness Festival | തളിപറമ്പ് മണ്ഡലത്തില്‍ ഹാപിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23 ന് തുടക്കമാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മണ്ഡലത്തില്‍ ഹാപിനസ് ഫെസ്റ്റിവെല്‍ ഡിസംബര്‍ 23 ന് വൈകുന്നേരം ഏഴുമണിക്ക് കഥാകൃത്ത് ടി പത്മനാഭന്‍ ഒദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Happiness Festival | തളിപറമ്പ് മണ്ഡലത്തില്‍ ഹാപിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23 ന് തുടക്കമാകും

വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഫെസ്റ്റില്‍ ഇക്കുറിയുണ്ടാകും. അതോടൊപ്പം ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, കുട്ടികളുടെ റൈഡുകള്‍ എന്നിവയുമൊരുക്കിയിട്ടുണ്ട്. 27 ന് രാവിലെ 10 മണിക്ക് എഞ്ചിനിയറിംഗ് കോളേജ് കാമ്പസില്‍ ജോബ് ഫെയര്‍ നടക്കും. 31 ന് വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍, സിനിമാ സംവിധായകന്‍ ഷെറി ഗോവിന്ദ് എന്നിവരും പങ്കെടുത്തു.

Keywords:  Taliparamba:   Happiness Festival Start to begin on December 23 in  Mandal, Kannur, News, Inauguration, T Padmanabhan, Writer, Press Meet, MV Govindan, Exhibition, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia