SWISS-TOWER 24/07/2023

ഹനീഫ വധം: മൂന്നുപേര്‍ കൂടി പിടിയില്‍, പ്രതികളുടെ പേരെടുത്തു പറഞ്ഞു പരാതിയുമായി ഹനീഫയുടെ ഉമ്മ

 


തൃശൂര്‍: (www.kvartha.com 18.08.2015) തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി. ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെകൂടി പോലീസ്
അറസ്റ്റ് ചെയ്തു. കൊലയാളി സംഘത്തെ സഹായിച്ച ആബിദ്, സിദ്ദീഖ്, ഷാഫി എന്നിവരാണ് പിടിയിലായത്.

ആബിദ്, സിദ്ദീഖ് എന്നിവരെ ഷൊര്‍ണൂര്‍ റെയ്ല്‍വേ സ്റ്റേഷനില്‍ നിന്നും ഷാഫിയെ പാലക്കാട്ടെ ഒരു ലോഡ്ജില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ്  പറഞ്ഞു.
അതേസമയം, ഹനീഫയുടെ ഉമ്മ കൊലപാതികളുടെയും ഒത്താശ ചെയ്തവരുടെയും പേരുടുത്തു പറഞ്ഞു ഹനീഫയുടെ ഉമ്മ ഡിജിപിക്ക് പരാതി നല്‍കി.

മന്ത്രി സി.എന്‍. ബാലകൃഷ്ണനെ എതിര്‍ത്തതിനാലാണ് കൊലപ്പെടുത്തുന്നതെന്ന് അക്രമികള്‍ വിളച്ചു പറഞ്ഞതായി ഉമ്മ ഐഷാബി പരാതിയില്‍ പറയുന്നു. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവ് ഗോപപ്രതാപന്‍ വീട്ടില്‍ വന്നു ഹനീഫയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്.

ഹനീഫയെ തന്റെ കണ്‍മുന്നിലിട്ടാണ് കൊന്നതെന്നും, കൊലപാതകം നടന്നു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കത്തിലുണ്ട്. കേസിലെ ഒന്നാം പ്രതി ഷമീര്‍ കൊലപാതക സമയം നീ ഗോപനെയും ബാലകൃഷ്ണനെയും എതിര്‍ക്കാറായോടാ എന്നു ആക്രോശിക്കുന്നുണ്ടായിരുന്നു. ഐ ഗ്രൂപ്പ് നേതാക്കളുടെ പേരെടുത്തു പറഞ്ഞുളള പരാതി നേരത്തേ ഈ നേതാക്കള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാകും.
ഹനീഫ വധം: മൂന്നുപേര്‍ കൂടി പിടിയില്‍, പ്രതികളുടെ പേരെടുത്തു പറഞ്ഞു പരാതിയുമായി ഹനീഫയുടെ ഉമ്മ

Keywords: Hanifa Murder case, I group, Chavakkad, C.N. Balakrishnan, Gopaprathapan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia