Sailors | ഗിനിയില്‍ തടഞ്ഞുവച്ച കപ്പലിലെ പകുതി ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറി; ഇതില്‍ മലയാളികളും; ബാക്കിയുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതത്വം
Nov 11, 2022, 15:09 IST
കൊച്ചി: (www.kvartha.com) ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച ക്രൂഡ് ഓയില്‍ ടാങ്കര്‍ എംടി ഹീറോയിക് ഇഡുനിലെ പകുതി ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറി. ഗിനി സൈന്യത്തിന്റെ തടവിലുണ്ടായിരുന്ന മലയാളി വിജിത് അടക്കമുള്ള 15 പേരെയാണ് വെള്ളിയാഴ്ച പുലര്‍ചെ 2.30ന് നൈജീരിയന്‍ നേവി കപ്പലിലേക്ക് മാറ്റിയത്. എന്നാല്‍, കപ്പല്‍ ഇതുവരെ നൈജീരിയയിലേക്ക് പുറപ്പെട്ടിട്ടില്ല. പുറപ്പെടുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
അതേസമയം, തടഞ്ഞുവച്ച കപ്പലിലുള്ള ബാക്കിയുള്ളവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഈ കപ്പലിലേക്ക് നൈജീരിയന്‍ സേന കയറുന്നത് ഗിനി സൈന്യം തടഞ്ഞു. ഇന്‍ഡ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ മറ്റൊരു കപ്പലില്‍ ഇവിടേക്ക് എത്തുന്നുണ്ടെന്നും ഇവരുടെ സാന്നിധ്യത്തില്‍ നൈജീരിയന്‍ സേന കയറിയാല്‍ മതിയെന്നുമാണ് ഗിനി സൈന്യത്തിന്റെ നിലപാട്.
ഓഗസ്റ്റ് എട്ടിന് നൈജീരിയന്‍ എക്‌സ്‌ക്ലൂസീവ് ഇകണോമിക് സോണിലെ അക്‌പോ ഓഫ്‌ഷോര്‍ ക്രൂഡ് ഓയില്‍ ടെര്‍മിനലില്‍ എണ്ണ നിറയ്ക്കാനെത്തിയ കപ്പലിനെ ഗിനിയുടെ നാവികസേന തടഞ്ഞുവയ്ക്കുകയായിരുന്നു. 16 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 26 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ മൂന്നു പേര്‍ മലയാളികളാണ്. കപ്പലിലെ ജീവനക്കാര്‍ അവരുടെ കൈവശമുള്ള ഫോണ്‍ വഴി അപ്പപ്പോള്‍ വിവരം അറിയിക്കുന്നുണ്ടായിരുന്നു.
Keywords: Half of Indian sailors handed over to Nigeria by Equatorial Guinea, Kochi, News, Trending, Ship, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.