Allegation | 'ഹകീം ഫൈസിക്ക് പിന്നിൽ ജമാഅതെ ഇസ്ലാമിയാണെന്ന് സംശയം', കടുത്ത വിമർശനവുമായി സമസ്ത
● വഫിയ്യ കോഴ്സ് പഠിക്കുന്ന വിദ്യാർഥിനികൾക്ക് പഠനം പൂർത്തിയാകുന്നത് വരെ ഹകീം ഫൈസി വിവാഹം വിലക്കി.
● പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്.
● സമസ്തയെ തകർക്കാനുള്ള ശ്രമമാണ് ഹകീം ഫൈസി നടത്തുന്നതെന്നും സമസ്ത നേതാക്കൾ ആരോപിച്ചു.
കോഴിക്കോട്: (KVARTHA) സിഐസി സെക്രടറി ഹകീം ഫൈസി ആദൃശ്ശേരിയ്ക്കെതിരെ കടുത്ത വിമർശനവുമായി സമസ്‌ത. ഹകീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് മുശാവറ അംഗങ്ങൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്ര മുശാവറ അംഗം സലാം ബാഖവി ആരോപിച്ചു. ഹകീം ഫൈസിയുടെ നിലപാടുകൾ സമസ്തയ്ക്ക് അംഗീകരിക്കാനാവില്ലെന്നും പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണോ എന്ന് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
വഫിയ്യ കോഴ്സ് പഠിക്കുന്ന വിദ്യാർഥിനികൾക്ക് പഠനം പൂർത്തിയാകുന്നത് വരെ ഹകീം ഫൈസി വിവാഹം വിലക്കി. സമസ്ത ഉന്നയിച്ച ഒമ്പത് ഇന ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ വിഷയത്തിൽ പുന:പരിശോധന നടത്താൻ സമസ്ത തയ്യാറാകൂ എന്നാണ് തീരുമാനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്.
സമസ്തയെ തകർക്കാനുള്ള ശ്രമമാണ് ഹകീം ഫൈസി നടത്തുന്നതെന്നും സമസ്ത നേതാക്കൾ ആരോപിച്ചു. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടുന്ന രീതിയിലാണ് ഹകീം ഫൈസി പ്രവർത്തിക്കുന്നത്. സിഐസി സെനറ്റിലും സിൻഡികേറ്റിലും വനിതകൾക്ക് പ്രാതിനിധ്യം ആവശ്യമാണെന്ന ഹകീം ഫൈസിയുടെ നിലപാടും സമസ്തക്ക് അംഗീകരിക്കാനാവില്ല.
സമസ്തയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഹകീം ഫൈസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും സലാം ബാഖവി കൂട്ടിച്ചേർത്തു.
#HakeemFaizi #Samastha #Jamaat #Controversy #IslamicPolitics #MuslimLeague