SWISS-TOWER 24/07/2023

Arrested | 'കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച ജിംനേഷ്യം ഉടമയായ യുവാവ് അറസ്റ്റില്‍'
 

 
Gymnasium owner arrested for molesting young woman in Kannur, Kannur, News, Molestation, Complaint, Police, Arrested, Kerala News
Gymnasium owner arrested for molesting young woman in Kannur, Kannur, News, Molestation, Complaint, Police, Arrested, Kerala News


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംഭവം നടന്നത് പയ്യന്നൂര്‍ നഗരത്തിലെ വ്യായാമശാലയില്‍

കണ്ണൂര്‍: (KVARTHA) യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ നഗരത്തിലെ ജിംനേഷ്യം ഉടമ ശരത് നമ്പ്യാര്‍(42) ആണ് അറസ്റ്റിലായത്.

ഫിസിയോ തെറാപിക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിലെത്തിയ 22 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുറിയുടെ വാതില്‍ അടച്ചതിനുശേഷം ശരത് നമ്പ്യാര്‍ തന്നെ പീഡിപ്പിച്ചു വെന്നാണ് പരാതി. 

Aster mims 04/11/2022

ഇതേ തുടര്‍ന്ന് ശനിയാഴ്ച രാത്രി പൊലീസ് ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തു.  ഞായറാഴ്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശരത് നമ്പ്യാരെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെല്‍നെസ് ട്രെയിനര്‍ കൂടിയായ ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia