Suspicious Death | ആലുവ ചുണങ്ങംവേലിയില്‍ കണ്ണൂര്‍ സ്വദേശിയായ ജിം ട്രെയിനര്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് വയറിലും മറ്റും മുറിവേറ്റ നിലയില്‍


● ബുള്ളറ്റില്‍ വന്നുപോയ കൃഷ്ണപ്രസാദ് എന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം
● ഇയാള്‍ക്ക് സാബിത്തുമായി പ്രശ്‌നമുണ്ടായിരുന്നതായി പൊലീസ്
● ഒരാള്‍ പിടിയിലായിട്ടുണ്ട്
കൊച്ചി:(KVARTHA) ആലുവ ചുണങ്ങംവേലിയില്‍ കണ്ണൂര്‍ സ്വദേശിയായ ജിം ട്രെയിനര്‍ മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശി സാബിത്താണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ചെ ആറു മണിയോടെയാണ് താമസിച്ചിരുന്ന വാടകവീടിന് മുന്നില്‍ വയറിലും മറ്റും മുറിവേറ്റ നിലയില്‍ സാബിത്തിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ദീപക്, സാബിത്തിനെ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരിച്ച സാബിത്ത് ചുണങ്ങംവേലിയിലെ കെപി ജിമ്മിലെ ട്രെയിനറായിരുന്നു. സാബിത്തിനെ കൂടാതെ ദീപക്, ഫഹദ് എന്നിവരായിരുന്നു ചുണങ്ങം വേലിയിലെ വാടക വീട്ടില്‍ താമസിച്ചിരുന്നത്. സംഭവത്തിന് തൊട്ടുമുന്‍പ് ഒരാള്‍ ബുള്ളറ്റില്‍ വന്നുപോയെന്നും, സാബിത്തിന്റെ ജിമ്മിലെ തന്നെ ട്രെയിനറായിരുന്ന കൃഷ്ണപ്രസാദ് എന്നയാളാണ് വന്നതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.
ഇയാള്‍ക്ക് സാബിത്തുമായി പ്രശ്‌നമുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. സാബിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
#GymTrainerDeath #AluvaCrime #KeralaNews #SabithMurder #CrimeInvestigation #KeralaCrime