Over bridge | കിഫ്ബി തുക ഉപയോഗിച്ച് നിര്‍മിക്കുന്ന പാലം: കേന്ദ്രം പൂര്‍ത്തിയാക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയ നാടകമെന്ന് പരിഹാസം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) ഗുരുവായൂര്‍ റെയില്‍വേ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നാടകവുമായി നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപി. കേന്ദ്ര സര്‍കാരില്‍ താന്‍ ഇടപെട്ട് മേല്‍പാല നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പ്രസ്താവന.

എന്നാല്‍ റെയില്‍വേ മേല്‍പാലത്തിനായി ഒരു രൂപ പോലും കേന്ദ്ര സര്‍കാര്‍ മുടക്കുന്നില്ല. റെയില്‍വേ മേല്‍പാലം പൂര്‍ണമായും സംസ്ഥാന സര്‍കാരിന്റെ കിഫ്ബി ഫന്‍ഡ് ഉപയോഗിച്ചാണ് പൂര്‍ത്തീകരിക്കുന്നത്. 22 കോടി രൂപ ചെലവഴിച്ച് കിഫ്ബിയിലുള്‍പെടുത്തി നടക്കുന്ന മേല്‍പാലനിര്‍മാണത്തിന്റെ 45 ശതമാനം പണി പൂര്‍ത്തീകരിച്ചു.


Over bridge | കിഫ്ബി തുക ഉപയോഗിച്ച് നിര്‍മിക്കുന്ന പാലം: കേന്ദ്രം പൂര്‍ത്തിയാക്കുമെന്ന് സുരേഷ് ഗോപി; രാഷ്ട്രീയ നാടകമെന്ന് പരിഹാസം

അങ്ങനെയുള്ളപ്പോഴാണ് മേല്‍പാലം പണികള്‍ക്ക് തടസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന ഉറപ്പുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഇതിനെ രാഷ്ട്രീയ നാടകം എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

എല്ലാ മാസവും പുരോഗതി വിലയിരുത്തിയാണ് മേല്‍പാല നിര്‍മാണം മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ള മേല്‍പാലം പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് സുരേഷ് ഗോപി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍ ചോദിച്ചു.

മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ചില അസൗകര്യങ്ങള്‍ സമീപത്തെ റോഡിലുണ്ട്. നിയന്ത്രണങ്ങള്‍ അപകടസാധ്യതയുള്ളതിനാലാണിത്. സര്‍വീസ് റോഡ് പൂര്‍ണമായും തുറന്നുകൊടുക്കാന്‍ നിലവില്‍ സാധിക്കില്ല. 

ടണ്‍ കണക്കിന് ഭാരമുള്ള ഗര്‍ഡറുകളും സ്പാനുകളും സ്ഥാപിക്കുമ്പോള്‍ ഇതിലൂടെ നിയന്ത്രണമില്ലാതെ നടക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. എന്‍ജിനിയര്‍മാരുടെ വിജ്ഞാനക്കുറവിനെപ്പറ്റി പറയുന്ന സുരേഷ് ഗോപിക്ക് അപകടസാധ്യത അറിയില്ലെന്നത് ആശ്ചര്യകരമാണെന്നും എന്‍ കെ അക്ബര്‍ പരിഹസിച്ചു.

Keywords: Guruvayur Railway Over bridge Funded Wholly By State, Kozhikode, News, Politics, Suresh Gopi, BJP, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script