Weddings | ഗുരുവായൂരിൽ ഞായറാഴ്ച നടന്നത് 334 വിവാഹങ്ങൾ, അതും ആറര മണിക്കൂറിൽ! ഒപ്പം ഭക്തർക്ക് സുഗമമായ ദർശനവും

​​​​

 
A group wedding ceremony at Guruvayoor Temple
A group wedding ceremony at Guruvayoor Temple

Photo: Arranged

* രാവിലെ നാല് മണി മുതൽ തുടങ്ങിയ വിവാഹ ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ പൂർത്തിയായി.
* ദേവസ്വം ജീവനക്കാർ, സെക്യൂരിറ്റി വിഭാഗം, ക്ഷേത്രം കോയ്മമാർ, പൊലീസ് എന്നിവർ ചേർന്ന് മികച്ച സേവനം നൽകി.

തൃശൂർ:  (KVARTHA) ഞായറാഴ്ച ആറര മണിക്കൂറിനകം ഗുരുവായൂർ ദേവസ്വം ക്ഷേത്രത്തിൽ നടന്നത് 334 വിവാഹങ്ങൾ. ഒരേ ദിവസം ഇത്രയധികം വിവാഹം നടന്നതിന്റെ റെക്കോർഡും കുറിച്ചു. രാവിലെ നാല് മണി മുതൽ തുടങ്ങിയ വിവാഹ ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ പൂർത്തിയായി. ഇതോടൊപ്പം ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും ദേവസ്വം അധികൃതർ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

A group wedding ceremony at Guruvayoor Temple

ദേവസ്വം ജീവനക്കാർ, സെക്യൂരിറ്റി വിഭാഗം, ക്ഷേത്രം കോയ്മമാർ, പൊലീസ് എന്നിവർ ചേർന്ന് മികച്ച സേവനം നൽകി. ടോക്കൺ ലഭിച്ച വിവാഹ സംഘങ്ങൾക്ക് തെക്കേ നടപന്തലിൽ ഇരിപ്പിടം ഒരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 333 കല്യാണം നടന്നു. തുടർന്ന് കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി.

A group wedding ceremony at Guruvayoor Temple

350 ലേറെ വിവാഹം ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി. വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ദേവസ്വംഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ എ സി പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഭക്തർക്ക് സഹായമൊരുക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia