പ്രവാസി മലയാളിയെ വെടിവെച്ചുകൊന്ന മകനില്‍ നിന്നും പോലീസിന് ലഭിച്ചത് തോക്കിന്റെ രൂപത്തിലുള്ള സിഗരറ്റ് ലൈറ്റര്‍
Jun 3, 2016, 15:55 IST
ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 03.06.2016) ചെങ്ങന്നൂരില്‍ പ്രവാസി മലയാളിയെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റ് ചെയ്ത മകനില്‍ നിന്നും പോലീസ് കണ്ടെടുത്തത് തോക്കിന്റെ രൂപത്തിലുള്ള സിഗററ്റ് ലൈറ്റര്‍.
അറസ്റ്റിലാകുമ്പോള്‍ പ്രതി കൈവശം വച്ചിരുന്നത് ഈ സിഗററ്റ് ലൈറ്ററാണ്. എന്നാല്‍ യഥാര്‍ഥ തോക്ക് കോട്ടയത്തെ ലോഡ്ജിലുണ്ടെന്നാണ് ജോയ് വി. ജോണിന്റെ മകന്‍ ഷെറിന്‍ ഇപ്പോള്‍ പോലീസിനോട് പറയുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി തോക്കുതേടി പോലീസ് ഉടന്‍തന്നെ കോട്ടയത്തെത്തും.
അതിനിടെ പതിനാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിരുന്ന ഷെറിനെ ചോദ്യം ചെയ്യുന്നതിനായി എട്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊലപാതകത്തിനുപയോഗിച്ച പല വസ്തുക്കളും ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് കൊലക്കുപയോഗിച്ച തോക്ക്. ജോയ് വി. ജോണിന്റെ കൈവശമുണ്ടായിരുന്ന അമേരിക്കന്‍ നിര്‍മ്മിത തോക്കാണ് കഥയിലെ വില്ലന്‍. എന്നാല്‍ ഈ തോക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതിയെ അറസ്റ്റു ചെയ്തപ്പോള്‍ കൈവശം ഒരു തോക്കുണ്ടായിരുന്നെങ്കിലും അത് തോക്കിന്റെ രൂപത്തിലുള്ള ഈ സിഗററ്റ് ലൈറ്ററായിരുന്നു.
കോട്ടയത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി ഷെറിന്‍ താമസിക്കാന്‍ ഹോട്ടലില്‍ മുറി എടുത്തപ്പോള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ മറ്റൊരു ലോഡ്ജിലും മുറി എടുത്തിരുന്നു. അറസ്റ്റിനു പിന്നാലെ ഈ ലോഡ്ജ് മുറി പോലീസ് സീല്‍ ചെയ്തിരുന്നു. ബംഗളൂരുവിലേയ്ക്ക് കടക്കാന്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഷെറീന്‍ സൂക്ഷിച്ചതും ഇവിടെയാണ്.

അതിനൊപ്പം കൊലക്കുപയോഗിച്ച തോക്കുമുണ്ടെന്നാണ് ഷെറിന്‍ നല്‍കിയ മൊഴി. ഇത്
കണ്ടെടുക്കാന്‍ അടുത്തദിവസം ഷെറീനെ പോലീസ് കോട്ടയത്ത് കൊണ്ടുപോകും. പിതാവിന്റെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനായി പ്രതി ഉപയോഗിച്ച കാര്‍ കോട്ടയത്തെ സര്‍വ്വീസ് സെന്ററില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
ഇതുകൂടാതെ മറ്റൊരു കാര്‍കൂടി ഇയാള്‍ സംഭവ ദിവസം ഷെറിന്‍ ഉപയോഗിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന കാര്‍ വഴിയരികില്‍ ഇട്ടശേഷം പെട്രോള്‍ വാങ്ങാനും മറ്റും പ്രതി പോയ ഈ വാഹനവും കണ്ടെടുക്കാനുണ്ട്. കൂടാതെ ഷെറിന്റെ പാസ്‌പോര്‍ട്ട്, അമേരിക്കന്‍ പൗരത്വത്തിന്റെ രേഖകള്‍ എന്നിവയും കണ്ടെടുക്കണം. ഇതെല്ലാം കേസില്‍ നിര്‍ണ്ണായകമാണ്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന സംശയം ദൂരീകരിക്കാന്‍ ഷെറിനെ കൂടുതല്‍ ചോദ്യം ചെയ്യും.

Also Read:
സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Keywords: Police, Arrest, Custody, Sherin,Kottayam, Bangalore, Passport, Car, Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.