Hardik Patel | ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പടീദാര്‍ സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഹാര്‍ദിക് പടേല്‍

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പടീദാര്‍ സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ബിജെപി നേതാവ് ഹാര്‍ദിക് പടേല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പടീദാര്‍മാര്‍ ഒറ്റക്കെട്ടാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. 2017ലെ തെരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമായിരുന്നു. 10 ശതമാനം സാമ്പത്തിക സംവരണം ഗുജറാതിലെ പടേലുകള്‍ ഉള്‍പെടെയുള്ള വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു. ഇത്തവണ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പടേലുകള്‍ ഉറപ്പാക്കും' എന്ന് ഹാര്‍ദിക് മാധ്യമങ്ങളോട് പറഞ്ഞു.

Hardik Patel | ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പടീദാര്‍ സമൂഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്; ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഹാര്‍ദിക് പടേല്‍

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമെന്നു വിശേഷിപ്പിച്ച ഹാര്‍ദിക്, പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. അമ്പതിലധികം സമുദായങ്ങളിലെ ദരിദ്രര്‍ക്ക് ഇതു പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും ഇതു വളരെയധികം പ്രയോജനപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പടീദാര്‍ സമരം ഇരുപതോളം സീറ്റുകളെ നേരിട്ടും മറ്റു ചില മണ്ഡലങ്ങളെ പരോക്ഷമായും ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക സംവരണത്തിലൂടെ പടേലുകള്‍ക്കു മാത്രമല്ല, മറ്റു പല സമുദായങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ഹാര്‍ദിക് ചൂണ്ടിക്കാട്ടി.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പു പടീദാര്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പടേല്‍, പിന്നീട് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ടിയില്‍ ചേര്‍ന്നിരുന്നു. ഈ വര്‍ഷം ജൂണിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. വിരാംഗ്രാം മണ്ഡലത്തിലാണ് ഹാര്‍ദിക്, ബിജെപിക്കായി മത്സരിക്കുന്നത്.

Keywords: Gujarat assembly elections: ‘Patels will ensure BJP wins with massive majority’, Ahmedabad, News, Politics, BJP, Prime Minister, Narendra Modi, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia