എറണാകുളം ജില്ലയിലെ ട്രിപിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ 3 ദിവസം മാത്രം
May 16, 2021, 21:57 IST
കൊച്ചി: (www.kvartha.com 16.05.2021) എറണാകുളം ജില്ലയിലെ ട്രിപിള്‍ ലോക്ഡൗണ്‍ സംച്ച മാര്‍ഗരേഖ പുറത്തിറങ്ങി. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.
നിയന്ത്രണങ്ങള്‍ ഇങ്ങനെ;
1. പലച്ചരക്കു കടകള്‍, ബേകെറി, പഴം പച്ചക്കറി കടകള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കാം. പരമാവധി ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം.
2. പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.
3. വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിക്കില്ല
4. ഹോടെലുകളും റസ്റ്റോറന്റുകളും രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല.
5. പാല്‍, പത്രം, തപാല്‍ വിതരണം എന്നിവ രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം. പാല്‍ സംഭരണം ഉച്ചയ്ക്ക് രണ്ടു മണി വരെ നടത്താം.
6. റേഷന്‍ കടകള്‍, പൊതുവിതരണ കേന്ദ്രം, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചുമണി വരെ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എടിഎമുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാം.
Keywords: Guidelines for Triple Lockdown at Ernakulam, Kochi, News, Lockdown, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.