നാട്ടിലേക്ക് പോകാന്‍ പാസ് വേണം; തളിപ്പറമ്പ് നഗരസഭാ ഓഫീസില്‍ അതിഥി തൊഴിലാളികള്‍ ഉപരോധസമരം നടത്തി

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com 09.06.2020) സോഷ്യല്‍ മീഡിയയിലെ വ്യാജസന്ദേശത്താല്‍ കബളിപ്പിക്കപ്പെട്ട് തളിപ്പറമ്പില്‍ അതിഥി തൊഴിലാളികള്‍ വീണ്ടും തെരുവിലിറങ്ങി. കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവടങ്ങളിലേതിന് സമാനമായാണ് തളിപ്പറമ്പ് നഗരത്തിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം അരങ്ങേറിയത്. തളിപ്പറമ്പ് നഗരസഭാ കാര്യാലയത്തില്‍ നിന്നും ശ്രമിക്ട്രെയിനില്‍ നാട്ടിലേക്ക് പോകാന്‍ പാസ് വിതരണം ചെയ്യുന്നുണ്ടെന്ന വ്യാജ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തളിപ്പറമ്പിനെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും ശ്രീകണ്ഠാപുരം, ആലക്കോട്, പരിയാരം ഭാഗങ്ങളില്‍ നിന്നും  ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂട്ടമായി കാല്‍നടയായി എത്തിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയെത്തായ ഇവര്‍ മണിക്കുറുകളോളം കാത്തു നിന്നതിനു ശേഷം  തളിപ്പറമ്പ നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു.


നാട്ടിലേക്ക് പോകാന്‍ അടിയന്തിരമായിസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഒറീസ പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളാണ്  നഗരസഭാ ഓഫീസില്‍ എത്തി സ്വന്തം നാട്ടിലേക്ക് പോകാനായി പാസിനായി നഗരസഭ ഓഫീസിനു മുന്നില്‍ കാത്തുനിന്നത് എന്നാല്‍ ഒരു ദിവസം നിശ്ചിത  പ്രദേശത്തേക്കുള്ള യാത്രയ്ക്കായി 70 പാസുകള്‍  മാത്രമാണ് നഗരസഭ വിതരണം ചെയ്യാറുള്ളത്. പക്ഷേ യാതൊരു നിര്‍ദ്ദേശങ്ങളോ വിവരങ്ങളും പാലിക്കാതെ നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് രാവിലെ മുതല്‍ പ്രതിഷേധവുമായി നഗരസഭ ഓഫീസിനു മുന്നില്‍ എത്തിയത്.

തുടര്‍ന്ന് പ്രതിഷേധക്കാര്‍ നഗരസഭാ ഓഫിസിലേക്ക് തള്ളിക്കയറി കൂട്ടം കൂടി നിന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു. നഗരസഭാ അധികൃതര്‍ അതിഥി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മുഴുവനാളുകള്‍ക്കും ലഭ്യമായ തോതില്‍ പാസ് നല്‍കുമെന്ന് അറിയിച്ചതിനു ശേഷമാണ് ഇവര്‍ താമസ സ്ഥലങ്ങളിലേക്ക് തിരിച്ചു പോയത്.
നാട്ടിലേക്ക് പോകാന്‍ പാസ് വേണം; തളിപ്പറമ്പ് നഗരസഭാ ഓഫീസില്‍ അതിഥി തൊഴിലാളികള്‍ ഉപരോധസമരം നടത്തി

Keywords:  Kannur, News, Kerala, Municipality, Office, Protest, Guest employees conducted protest in front of Municipal office
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia