മന്ത്രിയും ഹോട്ടലുടമകളും ചര്‍ച്ച നടത്തി; ഭക്ഷണത്തിന്റെ നികുതി മാറും, പക്ഷേ വില കൂടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 09.07.2017) സംസ്ഥാനത്തെ ഹോട്ടലുകളില്‍ ചരക്കു സേവന നികുതി നടപ്പായ ശേഷം വര്‍ധിപ്പിച്ച ഭക്ഷണവില കുറയ്ക്കാന്‍ തീരുമാനമായി. ധനമന്ത്രി തോമസ് ഐസകും ഹോട്ടല്‍സ് ആന്‍ഡ് റെസ്‌റ്റൊറന്റ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. എന്നാല്‍, ജിഎസ്ടിക്ക് ശേഷം അധികവില ഈടാക്കിയതാണ് കുറയ്ക്കാന്‍ ധാരണയായിരിക്കുന്നത്. എന്നാല്‍ ജിഎസ്ടി പ്രകാരമുള്ള വിലവര്‍ധനവ് ഉണ്ടാവുകയും ചെയ്യും. ഇത് ജിഎസ്ടി നിലവില്‍ വരുന്നതിനു മുന്‍പുള്ള വലയേക്കാള്‍ 10 ശതമാനം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മന്ത്രിയും ഹോട്ടലുടമകളും ചര്‍ച്ച നടത്തി; ഭക്ഷണത്തിന്റെ നികുതി മാറും, പക്ഷേ വില കൂടും

എ സി റെസ്‌റ്റൊറന്റുകളില്‍ നിലവിലെ വിലയില്‍ എട്ട് ശതമാനം ഇളവ് നല്‍കിയ ശേഷം 18 ശതമാനം ജിഎസ്ടി ഈടാക്കാനാണ് ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. നോണ്‍ എസി റെസ്‌റ്റൊറന്റുകളില്‍ നിലവിലെ വിലയില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ട് നല്‍കി 12 ശതമാനം ജിഎസ്ടി പിരിക്കാനാണ് തീരുമാനം. നിലവിലുണ്ടായിരുന്ന നികുതിക്കൊപ്പം യഥാക്രമം 12 ഉം 18 ഉം ശതമാനം ജിഎസ്ടി ഈടാക്കാനായിരുന്നു ഹോട്ടലുടമകള്‍ തീരുമാനിച്ചിരുന്നത്. ഇത് ചില തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ച നടത്തിയത്.

ജിഎസ്ടി നടപ്പിലായതോടെ ഹോട്ടലുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വിലവര്‍ധിക്കുമെന്ന് നേരത്തെ ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. നോണ്‍ എ സി റസ്‌റ്റൊറന്റുകളില്‍ അഞ്ച് ശതമാനവും, എ സി റസ്‌റ്റൊറന്റുകളില്‍ 10 ശതമാനവും നികുതി വര്‍ധിക്കുമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ജിഎസ്ടി നടപ്പാക്കുന്നത് മൂലമുള്ള നികുതി ഇളവ് വ്യാപാരികള്‍ക്ക് കിട്ടാത്ത ഒരു സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് വില വര്‍ധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഹോട്ടല്‍ റസ്‌റ്റോറന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി 11 ആം തീയതി ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്‍മാറണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് ഒരു വിഭാഗം വ്യാപാരികള്‍ സമരത്തില്‍ നിന്നു പിന്മാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, GST, Ministers, Hotel, Meeting, Food, Price, Hike, GST: hotel food price will be hiked.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia