പിസി ജോര്‍ജിനെ യു ഡി എഫില്‍ എടുക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ ഗ്രൂപ്പു വ്യത്യാസമില്ലാതെ പ്രതിഷേധം പുകയുന്നു; എടുക്കാ ചരക്കുകളെ ഒപ്പം കൂട്ടി മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്
Jul 5, 2020, 16:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.07.2020) പിസി ജോര്‍ജിനെ യുഡിഎഫിലെടുക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ ഗ്രൂപ്പു വ്യത്യാസമില്ലാതെ പ്രതിഷേധം പുകയുന്നു. എടുക്കാ ചരക്കുകളെ ഒപ്പം കൂട്ടി മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കി കഴിഞ്ഞു.
ചെന്നിത്തലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും ഇവര്‍ തുടങ്ങിയിട്ടുണ്ട്. പിസി ജോര്‍ജിനെ യുഡിഎഫുമായി കൂട്ടിക്കെട്ടാനുള്ള നീക്കത്തെ കോട്ടയം, പത്തനംതിട്ട ഡിസിസികളും പ്രാദേശിക ഘടകങ്ങളും പൂര്‍ണമായി എതിര്‍ക്കുകയാണ്. മുന്നണിയില്‍ പൊതു ശല്യക്കാരനായി മാറിയ പഴയ അനുഭവം മറക്കരുതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റോ ആന്റണി എംപി തന്നെ ജോര്‍ജിനെതിരെ പരസ്യ നിലപാട് എടുത്തു കഴിഞ്ഞു.
അതിനിടെ യൂത്ത് കോണ്‍ഗ്രസും ജോര്‍ജിന്റെ മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ത്ത് രംഗത്തുണ്ട്. ജോസ് കെ മാണി മുന്നണിയില്‍ നിന്ന് പുറത്തുപോയ സാഹചര്യത്തില്‍ പിസി ജോര്‍ജിനെ മുന്നണിയിലെടുക്കണമെന്ന ആശയം മുന്നോട്ട് വച്ചത് ചെന്നിത്തലയുടെ പി ആര്‍ ഏജന്‍സിയാണെന്നും സൂചനയുണ്ട്.
ജോര്‍ജിനെ മുന്നണിയിലെടുക്കുന്നതിനെ എ ഗ്രൂപ്പ് ആദ്യം മുതല്‍ എതിര്‍ക്കുകയാണ്. ഈ വിഷയത്തില്‍ രഹസ്യ ചര്‍ച്ചക്കായി ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് യോഗത്തിനെത്തിയ ജോസഫ് വാഴക്കനെ തടഞ്ഞ് വച്ച് എ ഗ്രൂപ്പുകാര്‍ പുലഭ്യം പറഞ്ഞിരുന്നു. തന്നെ തടഞ്ഞ എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വാഴക്കന്‍ നടപടിക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.
Keywords: Group-wide opposition to Chennithala's move to take PC George to UDF, Thiruvananthapuram, News, Politics, UDF, Congress, Criticism, Ramesh Chennithala, P.C George, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.