ടിപി വധം: പാര്‍ട്ടി പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് 3 ബ്രാഞ്ച് കമ്മിറ്റികളില്‍ കൂട്ടരാജി

 


ടിപി വധം: പാര്‍ട്ടി പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് 3 ബ്രാഞ്ച് കമ്മിറ്റികളില്‍ കൂട്ടരാജി
കോഴിക്കോട്: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തിലുള്ള പാര്‍ട്ടി പങ്കാളിത്തം വ്യക്തമായതിനെത്തുടര്‍ന്ന്‌ സിപിഎമ്മിന്റെ മൂന്ന്‌ ബ്രാഞ്ച് കമ്മിറ്റികളിലും കൂട്ടരാജി. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്‌ഐ ഏരിയ വൈസ് പ്രസിഡന്റുമാണ്‌ രാജി പ്രഖ്യാപിച്ചത്. ടിപി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയാണ്‌ ഇവര്‍ രാജിപ്രഖ്യാപനം നടത്തിയത്. സി.പി.എം. എളങ്ങോളി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ആര്‍.കെ പ്രേമോദ്, ടി.എം ശശി, പി.എം പ്രശാന്ത്, ഡി.വൈ.എഫ്.ഐ ഓര്‍ക്കാട്ടേരി മേഖലാ വൈസ് പ്രസിഡന്റ് സി.എം അഭിലാഷ് എന്നിവരാണ് രാജിപ്രഖ്യാപിച്ചത്.



Keywords:  Kozhikode, Kerala, Murder case, CPM, Resignation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia