മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം: കൈയിലുള്ള സീറ്റ് നഷ്ടമായത് നേതൃത്വത്തിന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് വിമര്‍ശനം; ഗ്രൂപ്പ് മാനേജര്‍മാര്‍ വീണ്ടും കളം പിടിക്കുന്നു
Oct 25, 2019, 15:00 IST
കണ്ണൂര്‍: (www.kvartha.com 25.10.2019) കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. ആറിടത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്ത് കൈയിലുള്ള സീറ്റ് നഷ്ടമായത് നേതൃത്വത്തിന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നുയരുന്നത്. ഇതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുകാര്‍ സജീവമായിട്ടുണ്ടെന്നാണ് സൂചന. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പ് മുല്ലപ്പള്ളി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറണമെന്നാണ് ഇവരുടെ ആവശ്യം.
പഴയ എ, ഐ ഗ്രൂപ്പുകാര്‍ തന്നെയാണ് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തു വരുന്നത്. എന്നാല്‍ പാര്‍ട്ടി അച്ചടക്ക നടപടി പേടിച്ചു ഇവര്‍ പരസ്യമായി രംഗത്തുവന്നിട്ടില്ല. വിശാലമായ നേതൃയോഗങ്ങള്‍ വിളിച്ചു കെ.പി.സി.സി പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവിശ്യം. വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി സിറ്റിങ് എം.എല്‍.എമാരുടെ അഭിപ്രായത്തിന് മുല്ലപ്പള്ളി നേതൃത്വം നല്‍കിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് കോര്‍ കമ്മിറ്റി പുല്ലുവില പോലും നല്‍കിയില്ലെന്നും പാര്‍ട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ആരോപിക്കുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നി നേതാക്കള്‍ കമ്മറ്റിയിലുണ്ടെങ്കിലും ഇവരുടെ അഭിപ്രായം പരിഗണിച്ചില്ല. ഹൈക്കമാന്‍ഡിലുള്ള സ്വാധീനമുപയോഗിച്ച് കെ.പി.സി.സി അധ്യക്ഷന്‍ തന്നെയാണ് ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.
എല്‍.ഡി.എഫ് നേരത്തെ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി തെരഞ്ഞെടുപ്പ് കളം വാണപ്പോള്‍ കോണ്‍ഗ്രസ് പഴയ പടക്കുതിരകള്‍ക്കായി എന്‍.എസ്.എസ് അനുമതിക്കായി കാത്തു നില്‍ക്കുകയായിരുന്നു. ഇതു ഇതര സമുദായങ്ങളെയും മതന്യംന പക്ഷങ്ങളെയും കോണ്‍ഗ്രസില്‍ നിന്നും അകറ്റി 'എസ്.എന്‍.സി.പി, ഓര്‍ത്തഡോക്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ വോട്ടുചോര്‍ച്ചയ്ക്കിടയാക്കി സാഹചര്യം മനസിലാക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്താന്‍ പാര്‍ട്ടിക്ക് കഴിയാത്തതാണ് പരാജയ കാരണമെന്നും മുല്ലപള്ളി വിരുദ്ധര്‍ ആരോപിക്കുന്നു. അതു കൊണ്ടു തന്നെ ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി നേതൃത്യത്തില്‍ അഴിച്ചുപണി നടത്തണമെന്നാണ് ഇവരുടെ ആവിശ്യം ഇതിനായി ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് വിമത വിഭാഗത്തിന്റെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: News, Kerala, Politics, LDF, UDF, Kannur, KPCC, Congress, Mullappalli Ramachandran, Oommen Chandy, Ramesh Chennithala, group issue against kpcc prasident mullappalli ramachandran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.