Suicide Attempt | കസ്റ്റഡിയിലിരിക്കെ ഷാരോണ്‍ കൊലപാതക കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും: റൂറല്‍ എസ് പി ഡി ശില്‍പ

 


തിരുവനന്തപുരം: (www.kvartha.com) കാമുകന്‍ ഷാരോണിനെ വിഷം കൊടുത്തു കൊന്ന കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. അന്വേഷണ റിപോര്‍ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറല്‍ എസ് പി ഡി ശില്‍പ പറഞ്ഞു.

Suicide Attempt | കസ്റ്റഡിയിലിരിക്കെ ഷാരോണ്‍ കൊലപാതക കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും: റൂറല്‍ എസ് പി ഡി ശില്‍പ

ഞായറാഴ്ച രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ്‌ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറിയും തയാറാക്കിയിരുന്നു.

എന്നാല്‍, മറ്റൊരു ശുചിമുറിയില്‍ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറല്‍ എസ്പി പറഞ്ഞു.

നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ഗ്രീഷ്മയുടെ ശാരീരിക സ്ഥിതി കുഴപ്പമില്ലെന്നാണു നിഗമനം. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. പിന്നാലെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഗ്രീഷ്മയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, അമ്മയുടെ സഹോദരന്റെ മകള്‍ എന്നിവരും കസ്റ്റഡിയിലാണ്. ഇവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറല്‍ എസ്പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്. ആദ്യം എല്ലാവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് വെവ്വേറെ ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം ഷാരോണിന്റെ ഫോണ്‍ പൊലീസിനു കൈമാറുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Greeshma's Suicide Attempt: SP to take action against police officers in charge, Thiruvananthapuram, News, Murder case, Suicide Attempt, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia