Gray Langur | ഇഷ്ടഭക്ഷണം കാണിച്ചും നഗരത്തിന്റെ വിവിധയിടങ്ങളില്‍ കുടുക്ക് വെച്ചും പിന്നാലെ അലഞ്ഞത് രണ്ടാഴ്ച; ഒടുവില്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി
Jul 6, 2023, 19:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന് കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്ന് മൃഗശാല ജീവനക്കാരെത്തിയാണ് കുരങ്ങിനെ പിടികൂടിയത്. രണ്ടാഴ്ച മുന്‍പ് മുങ്ങിയ കുരങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു.
തിരുപ്പതി സുവോളജികല്‍ പാര്തില് നിന്നെത്തിച്ചതായിരുന്നു ഈ കുരുങ്ങിനെ. പരീക്ഷണാടിസ്ഥാനത്തില്‍, മറ്റുള്ളവയെ തുറന്നു വിടുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍കുരങ്ങ് ചാടിപ്പോയത്. പിന്നീട് കൂട്ടിലേക്ക് പിന്നീട് തിരികെ വരാനും കൂട്ടാക്കിയില്ല. കൂട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ കുരങ്ങ് മരങ്ങളിലേക്ക് കയറി അകന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമായിരുന്നു.
പിന്നീട് മൃഗശാലക്കുള്ളില്‍ തന്നെയുള്ള മരത്തിന് മുകളിലായി കുരങ്ങിനെ കണ്ടെത്തിയിരുന്നെങ്കിലും ഇഷ്ടഭക്ഷണം കാണിച്ചിട്ടും താഴേക്ക് ഇറങ്ങാന്‍ കൂട്ടാക്കുന്നില്ലായിരുന്നു. അതിനിടെ മൃഗശാലയുടെ മൈതാനംവിട്ട് പുറത്തേക്ക് പോയ ഹനുമാന് കുരങ്ങിനെ പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലായി കുടുക്കാന്‍ പലവിധത്തിലും നോക്കിയെങ്കിലും പിടികൂടാനായിരുന്നില്ല.
വൈകാതെ വിദേശരാജ്യങ്ങളില്‍ നിന്ന് സീബ്രയെയും അമേരികന്‍ കടുവയെയും മൃഗശാലയിലേക്ക് എത്തിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കുരുങ്ങിനൊപ്പമെത്തിയ അഞ്ച് വയസുള്ള ആണ്‍സിംഹത്തെയും ആറ് വയസുള്ള പെണ്‍സിംഹത്തെയും വ്യാഴാഴ്ച (06.07.2023) തുറന്നുവിട്ടിരുന്നു. 'കാര്‍ത്തിക്ക്' എന്ന ആണ്‍സിംഹം ഇനി 'ലിയോ' എന്നും 'കൃതിക' എന്ന പെണ്‍സിംഹം ഇനി 'നൈല' എന്നും അറിയപ്പെടും.
Keywords: News, Kerala, Kerala-News, News-Malayalam, Gray Langur, Thiruvananthapuram, Zoo, Escaped, Caught, Gray langur who jumped out of Thiruvananthapuram zoo caught.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

