Accidental Death | പാറക്കുളത്തില്‍ വീണ് മുത്തശ്ശിക്കും 2 പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം; അപകടം കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങുത്താഴുമ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ
Feb 15, 2023, 19:06 IST
അടിമാലി: (www.kvartha.com) പാറക്കുളത്തില്‍ വീണ് മുത്തശ്ശിക്കും രണ്ട് പേരക്കുട്ടികള്‍ക്കും ദാരുണാന്ത്യം. അടിമാലി കൊമ്പൊടിഞ്ഞാലില്‍ ബുധനാഴ്ച വൈകിട്ടാണ് അപകടം. കൊമ്പൊടിഞ്ഞാലില്‍ ഇണ്ടിക്കുഴിയില്‍ ബിനോയ്- ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍ മരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എല്‍സമ്മ (50) എന്നിവരാണു മരിച്ചത്.
കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മുത്തശിയും അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അടിമാലി താലൂക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Grandmother and 2 grandchildren met tragic end after falling into a rock pool, Idukki, News, Drowned, Children, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.