Court Order | കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസില്‍ മുത്തച്ഛന് 12 വര്‍ഷം തടവ്

 


വെള്ളരിക്കുണ്ട്: (www.kvartha.com) പതിനഞ്ചു വയസുകാരിയായ കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസില്‍ 70-കാരനായ മുത്തച്ഛനെ വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് പോക്‌സോ കോടതി. ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജ് സി സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. 2017-ലാണ് സംഭവം നടന്നത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

   Court Order | കൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസില്‍ മുത്തച്ഛന് 12 വര്‍ഷം തടവ്




ഇന്‍ഡ്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. പി ബിന്ദു ഹാജരായി.


Keywords:  Grandfather Jailed for 12 years, Kerala, News, Top-Headlines, Court Order, Daughter, Case, Department, Judge, Punishment, Police Station, Indian, POCSO, Public Procecutor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia