Remand | മയ്യിലില്‍ മുന്‍ ലോഡിങ് തൊഴിലാളിയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രേഡ് എസ് ഐ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) കൊളച്ചേരി പറമ്പില്‍ സുഹൃത്തായ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്റെ അറസ്റ്റ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടിപി സുമേഷ് രേഖപ്പെടുത്തി. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൊല നടന്ന ബുധനാഴ്ച രാത്രി പത്തു മണിയോടെ ദിനേശനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ബുധനാഴ്ച രാതി ഏഴു മണിയോടെ ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്റെ(56) ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട്.

Remand | മയ്യിലില്‍ മുന്‍ ലോഡിങ് തൊഴിലാളിയെ വിറക് കൊള്ളി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രേഡ് എസ് ഐ റിമാന്‍ഡില്‍

സജീവന്റെ മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ നിന്നും കൊളച്ചേരി പറമ്പിലേക്ക് കൊണ്ടുവന്നു സംസ്‌കരിച്ചു. കണ്ണൂര്‍ എസി പി ടികെ രത്നകുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ് കൊല്ലപ്പെട്ട സജീവന്‍. അങ്കണവാടി വര്‍കറായ ഗീതയാണ് ഭാര്യ.

Keywords:  Grade SI remanded in murder case of former loading worker, Kannur, News,  Remanded, Grade SI Dinashan, Court, Police, Medical Test, Arrest, Dead Body, Kerala News..
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia