പാലത്തായി പീഡന കേസില്‍ പ്രതിയായ അധ്യാപകന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍
Jun 24, 2020, 21:24 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 24.06.2020) പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മെഡിക്കല്‍ രേഖകള്‍ പ്രകാരം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുട്ടി മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
കുട്ടിയെ ക്രൈംബ്രാഞ്ചിന് ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ല. മൊഴി എടുക്കാനും കഴിഞ്ഞിട്ടില്ല. കേസിലെ പ്രതി പാനൂര്‍ സ്വദേശിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി കോടതി മാറ്റി.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. തലശ്ശേരി പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 15 മുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Keywords: Govt to refuse bail for teacher accused in palathayi molest case, Kannur, News, Molestation, Accused, Teacher, Bail plea, High Court of Kerala, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.